പ്രീ സീസൺ അവസാന മത്സരത്തിൽ മിന്നുന്ന ജയവുമായി ആഴ്‌സണൽ

AUGUST 10, 2025, 8:05 AM

തങ്ങളുടെ അവസാന പ്രീ സീസൺ മത്സരമായ എമിറേറ്റ്‌സ് കപ്പ് ഫൈനലിൽ അത്‌ലറ്റിക് ക്ലബിനെ എമിറേറ്റ്‌സ് സ്റ്റേഡിയത്തിൽ 3-0നു തോൽപ്പിച്ചു ആഴ്‌സണൽ. മികച്ച പ്രകടനത്തോടെ ആഴ്‌സണൽ 34-ാമത്തെ മിനിറ്റിലാണ് ആദ്യ ഗോൾ പിറന്നത്. മാർട്ടിൻ സുബിമെന്റിയുടെ ക്രോസിൽ നിന്നു ഉഗ്രൻ ഒരു ഹെഡറിലൂടെ വിക്ടർ ഗ്യോകെറസ് ആണ് ടീമിനെ മുന്നിലെത്തിച്ചത്. ആഴ്‌സണൽ ടീമിൽ ചേർന്ന ശേഷമുള്ള ആദ്യ ഗോൾ ആയിരുന്നു വിക്ടർ ഗ്യോകെറസിന്റേത്.

2 മിനിറ്റിനുള്ളിൽ ഒരു വേഗതയേറിയ കൗണ്ടറിൽ നിന്നു ഗ്യോകെറസ് നൽകിയ പന്ത് മാർട്ടിനെല്ലി സാകക്ക് നൽകി, ഗോൾകീപ്പർ ഉനയ് സൈമണിനെ മറികടന്നു വലത് കാലൻ അടിയിലൂടെ ഗോളാക്കി മാറ്റിയ ബുകയോ സാക ആഴ്‌സണലിന് രണ്ടാം ഗോളും സമ്മാനിച്ചു.

രണ്ടാം പകുതിയിലും മികച്ച അവസരങ്ങളാണ് ആഴ്‌സണലിന് ലഭിച്ചത്. ഇടക്ക് മദുയെക്കയുടെ ക്രോസിൽ നിന്നു ഗ്യോകെറസിന്റെ ഹെഡർ പോസ്റ്റിൽ തട്ടി മടങ്ങുകയും ചെയ്തു. 82-ാമത്തെ മിനിറ്റിൽ മറ്റൊരു കൗണ്ടറിൽ നിന്നു സാകയുടെ പാസിൽ നിന്നു ഗോൾ നേടിയ കായ് ഹാവർട്‌സ് ആഴ്‌സണൽ ജയം പൂർത്തിയാക്കുക ആയിരുന്നു. സ്വന്തം പകുതിയിൽ നിന്നു ഗോൾ വരെ പന്തുമായി ഓടിയ ശേഷം ഉഗ്രൻ ഷോട്ടിലൂടെ ഹാവർട്‌സ് ഈ ഗോൾ നേടുക ആയിരുന്നു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam