ഒന്നാം സ്ഥാനം തിരിച്ചുപിടിച്ച് അർജന്റീന

JULY 17, 2026, 3:47 AM

ഫിഫ റാങ്കിങ്ങിൽ ഒന്നാം സ്ഥാനം തിരിച്ചുപിടിച്ച് അർജന്റീന. ലോകകപ്പിനിടെ അർജന്റീന മൂന്നാം സ്ഥാനത്തേക്കും സ്‌പെയ്ൻ ഒന്നാം സ്ഥാനത്തേക്കും മാറിയിരുന്നു.

നിലവിൽ അർജന്റീന ഒന്നാമതും സ്‌പെയ്ൻ രണ്ടാമതും ഫ്രാൻസ് മൂന്നാമതും ഇംഗ്ലണ്ട് നാലാമതുമാണ്. ഫിഫ റാങ്കിങ് പട്ടികയിലെ ആദ്യ നാല് സ്ഥാനക്കാരാണ് നിലവിൽ ഫിഫ ലോകകപ്പ് സെമിഫൈനലിൽ ഏറ്റുമുട്ടിയത്. ഇതിൽ സ്‌പെയിനിനോട് പരാജയം ഏറ്റുവാങ്ങി ഫ്രാൻസും അർജന്റീനയോട് തോറ്റ് ഇംഗ്ലണ്ടും പുറത്തായി.

അപ്പോൾ നിലവിൽ ഫിഫ റാങ്കിങ്ങിലെ ആദ്യ രണ്ട് സ്ഥാനക്കാരായി ഫൈനലിൽ ജൂലായ് 20 ന് 12.30 പുലർച്ചെയാണ് അർജന്റീനയും സ്‌പെയിനും തമ്മിലുള്ള ഫൈനൽ പോരാട്ടം. ജൂലായ് 19 ന് പുലർച്ചെ 2.30 നാണ് ഫ്രാൻസും ഇംഗ്ലണ്ടും തമ്മിലുള്ള മൂന്നാം സ്ഥാനക്കാർക്കുള്ള പോരാട്ടം.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam