കേരളത്തില്‍ കളിക്കാനുള്ള മന്ത്രി തല ചര്‍ച്ചകള്‍ സജീവമായി നടക്കുന്നതായി അര്‍ജന്റീന ഫുട്‌ബോള്‍ ടീം മാര്‍ക്കറ്റിങ് ഡയറക്ടര്‍ ലിയാന്‍ഡ്രോ പീറ്റേഴ്സന്‍. അടുത്ത ലോകകപ്പിന് മുന്‍പ് ടീം കേരളത്തില്‍ എത്തുമെന്നാണ് പ്രതീക്ഷയെന്നാണ് അദ്ദേഹം ദുബായില്‍ വ്യക്തമാക്കിയത്.
ടീം കേരളത്തിൽ എത്തുമെന്ന പ്രതീക്ഷ അസ്തമിച്ചിട്ടില്ലെന്ന് അജന്‍റീന ടീം ഔദ്യോഗികമായി സ്ഥിരീകരിക്കുകയാണ് ഈ പ്രസ്താവനയിലൂടെ. അര്‍ജന്‍റീന ടീം കേരളത്തിലെത്തിയാല്‍ ഇന്ത്യയിൽ നിന്നും പ്രത്യേകിച്ച് കേരളത്തിൽ നിന്നുമുള്ള ആരാധകർ കാലങ്ങളായി നല്‍കുന്ന സ്നേഹത്തിനുള്ള പ്രതിഫലം കൂടിയാകും അത്.
അടുത്ത ലോകകപ്പിലും മെസിയുടെ സാന്നിധ്യം അർജന്‍റീനൻ ടീമിലുണ്ടാകുമെന്നും ടീം വ്യക്തമാക്കി. 2022ലെ ഖത്തര്‍ ലോകകപ്പില്‍ ഫ്രാന്‍സിനെ വീഴ്ത്തി മൂന്നാം തവണ ലോക ചാമ്പ്യൻമാരായ അര്‍ജന്‍റീനയെ കേരളത്തിലെത്തിക്കാനുള്ള ശ്രമങ്ങള്‍ കഴിഞ്ഞ മൂന്ന് വര്‍ഷമായി സംസ്ഥാന സര്‍ക്കാരിന്‍റെ നേതൃത്വത്തില്‍ തുടരുകയാണ്.
അര്‍ജന്‍റീന ടീമിന്‍റെ തിരക്കിട്ട മത്സരക്രമവും ടീമിനെ കേരളത്തിലെത്തിക്കാനുള്ള ഭീമമായ സ്പോണ്‍സര്‍ തുകയുമാണ് പ്രധാന വെല്ലുവിളിയായുള്ളത്. അടുത്തവര്‍ഷം ജൂണിലാണ് അമേരിക്കയിലും മെക്സിക്കോയിലും കാനഡയിലുമായി ഫുട്ബോള്‍ ലോകകപ്പ് നടക്കുക. ഇതിന് മുമ്പ് അര്‍ജന്‍റീനയെ കേരളത്തിലെത്തിക്കാനായാണ് ശ്രമം നടക്കുന്നത്.
ഒക്ടോബറില്‍ മെസ്സിയും ടീമും കേരളത്തില്‍ കളിക്കാനെത്തുമെന്ന് ഈവര്‍ഷമാദ്യമാണ് കായികമന്ത്രി വി. അബ്ദുറഹ്‌മാന്‍ പ്രഖ്യാപിച്ചത്. എന്നാല്‍, പിന്നീട് ഇതുസംബന്ധിച്ച് ആശയക്കുഴപ്പങ്ങളും വിവാദങ്ങളുമുണ്ടായി. ഒക്ടോബറില്‍ അര്‍ജന്റീന ടീം ചൈനയിലായിരിക്കുമെന്ന റിപ്പോര്‍ട്ടുകളും പുറത്തുവന്നു. എന്നാല്‍, അര്‍ജന്റീന ടീം കേരളത്തിലേക്ക് വരുമെന്ന് ജൂണ്‍ ആറിന് കായികമന്ത്രി വി. അബ്ദുറഹ്‌മാന്‍ ഔദ്യോഗികമായി പ്രഖ്യാപിച്ചു. അതേസമയം, എന്നാണ് ടീം കേരളത്തിലെത്തുകയെന്ന് അദ്ദേഹം വ്യക്തമാക്കിയിരുന്നില്ല.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്