വെനസ്വേലയ്ക്കും ഇക്വഡോറിനുമെതിരായ വരാനിരിക്കുന്ന 2026 ലോകകപ്പ് യോഗ്യതാ മത്സരങ്ങൾക്കായുള്ള 31 അംഗ അർജന്റീന ടീമിനെ പ്രഖ്യാപിച്ചു. ലയണൽ മെസ്സി ടീമിനെ നയിക്കും. പരിചയസമ്പന്നരായ കളിക്കാരെയും യുവതാരങ്ങളെയും ഉൾപ്പെടുത്തിയാണ് തിങ്കളാഴ്ച ടീമിനെ പ്രഖ്യാപിച്ചത്.
യുവതാരം ക്ലോഡയോ എച്ചെവെറി, പോർട്ടോയുടെ അലൻ വരേല, റയൽ മാഡ്രിഡിന്റെ പുതിയ സൈനിംഗ് ഫ്രാങ്കോ മാസ്റ്റന്റുവോണോ എന്നിവരെയെല്ലാം ടീമിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
പാൽമിറാസ് സ്‌ട്രൈക്കറായ ജോസ് മാനുവൽ ലോപ്പസിനും പരിശീലകൻ ലയണൽ സ്‌കലോണി ആദ്യമായി സീനിയർ ടീമിൽ അവസരം നൽകി.
ഇതിനകം തന്നെ ലോകകപ്പിന് യോഗ്യത നേടിയ അർജന്റീന, സെപ്തംബർ നാലിന് ബ്യൂണസ് ഐറിസിലെ മോണ്യുമെന്റൽ സ്റ്റേഡിയത്തിൽ വെച്ച് വെനസ്വേലയെ നേരിടും. തുടർന്ന്, സെപ്തംബർ ഒൻപതിന് ഇക്വഡോറിനെ നേരിടാൻ ഗ്വായാക്വിലേക്ക് യാത്ര ചെയ്യും.
35 പോയിന്റുകളോടെ അർജന്റീന നിലവിൽ ലോകകപ്പ് യോഗ്യതാ റൗണ്ടിൽ ഒന്നാം സ്ഥാനത്താണ്. രണ്ടാം സ്ഥാനത്തുള്ള ഇക്വഡോറിനും മൂന്നാം സ്ഥാനത്തുള്ള ബ്രസീലിനും 10 പോയിന്റ് മുന്നിലാണ് അർജന്റീന.
അർജന്റീന സ്‌ക്വാഡ്
ഗോൾകീപ്പർമാർ: എമിലിയാനോ മാർട്ടിനെസ്, വാൾട്ടർ ബെനിറ്റസ്, ജെറോണിമോ റുല്ലി.
ഡിഫൻഡർമാർ: ക്രിസ്റ്റ്യൻ റൊമേറോ, നിക്കോളാസ് ഒട്ടാമെൻഡി, നഹുവൽ മൊലിന, ഗോൺസാലോ മോട്ടിയൽ, ലിയോനാർഡോ ബലേർഡി, ജുവാൻ ഫോയ്ത്ത്, നിക്കോളാസ് ടാഗ്ലിയാഫിക്കോ, മാർക്കോസ് അക്യൂന, ജൂലിയോ സോളർ, ഫാകുണ്ടോ മദീന.
മിഡ്ഫീൽഡർമാർ: അലക്‌സിസ് മാക് അലിസ്റ്റർ, എക്‌സിക്വൽ പലാസിയോസ്, അലൻ വരേല, ലിയാൻഡ്രോ പരേഡെസ്, തിയാഗോ അൽമാഡ, നിക്കോളാസ് പാസ്, റോഡ്രിഗോ ഡി പോൾ, ജിയോവാനി ലോ സെൽസോ, വാലെറ്റിൻ കാർബോണി.
ഫോർവേഡ്‌സ്: ക്ലോഡിയോ എച്ചെവേരി, ഫ്രാങ്കോ മസ്താറ്റുവോനോ, ജിയുലിയാനോ സിമിയോണി, ഏഞ്ചൽ കൊറിയ, ജൂലിയൻ അൽവാരസ്, നിക്കോളാസ് ഗോൺസാലസ്, ലയണൽ മെസ്സി, ലൗട്ടാരോ മാർട്ടിനെസ്, ജോസ് മാനുവൽ ലോപ്പസ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്