ഹോട്ടൽ മാറ്റത്തിന് പുറമെ സ്റ്റേഡിയത്തിലെ ഡ്രസ്സിംഗ് റൂമും ടീം ഇന്ത്യ മാറ്റി

MARCH 7, 2026, 7:56 AM

ടി20 ലോകകപ്പ് നിലനിർത്താനാണ് ഇന്ത്യൻ ക്രിക്കറ്റ് നാളെ അഹമ്മദാബാദ്, നരേന്ദ്ര മോദി സ്‌റ്റേഡിയത്തിൽ ന്യൂസിലൻഡിനെതിരെ ഇറങ്ങുന്നത്. ടീമിനായി ബി.സി.സി.ഐയും ടീം മാനേജ്‌മെന്റും എല്ലാ പഴുതുകളും അടച്ചുള്ള ഒരുക്കങ്ങളാണ് നടത്തുന്നത്. കേവലം പരിശീലനം മാത്രമല്ല, ഗ്രഹദോഷങ്ങളും ഭാഗ്യനിർഭാഗ്യങ്ങളും വരെ പരിഗണിച്ചാണ് ടീമിന്റെ ഓരോ ചുവടുവെപ്പും. സെമി ഫൈനലിന് മുന്നോടിയായി മുംബൈയിലെ പരിശീലന സെഷൻ 45 മിനിറ്റോളം വൈകിപ്പിച്ചത് ചന്ദ്രഗ്രഹണത്തിന്റെ അശുഭകരമായ സ്വാധീനം ഒഴിവാക്കാനായിരുന്നു.

ഇതിന് പുറമെ, അഹമ്മദാബാദിലെ ഫൈനലിനായി എത്തിയ ടീമിനായി ബി.സി.സി.ഐ ഹോട്ടലും മാറ്റി നൽകി. ഇതിനുമുമ്പ് ഇതേ നഗരത്തിലെ മറ്റൊരു ഹോട്ടലിൽ താമസിച്ചപ്പോഴാണ് 2023ലെ ഏകദിന ലോകകപ്പ് ഫൈനലിലും ഈ വർഷം ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ സൂപ്പർ 8 മത്സരത്തിലും ഇന്ത്യ പരാജയപ്പെട്ടത്. ആ ദു:ശ്ശകുനം ഒഴിവാക്കാനാണ് ഇത്തവണ ടീം പുതിയ ഹോട്ടലിലേക്ക് മാറിയത്. മുൻപ് താമസിച്ചിരുന്ന ഐ.ടി.സി നർമ്മദ ഹോട്ടലിന് പകരം ഇത്തവണ താജ് സ്‌കൈലൈനിലാണ് ടീം താമസിക്കുക.

സാധാരണയായി ഇത്തരം വലിയ ടൂർണമെന്റുകളിൽ ടീമുകൾ ഒരേ ഹോട്ടലുകൾ തിരഞ്ഞെടുക്കാറാണ് പതിവ്, എന്നാൽ ഇത്തവണ മാനസികമായ ആത്മവിശ്വാസം വർദ്ധിപ്പിക്കാൻ പുതിയ സാഹചര്യം ആവശ്യമാണെന്ന് ടീം വിലയിരുത്തി. ഹോട്ടൽ മാറ്റത്തിന് പുറമെ സ്റ്റേഡിയത്തിലെ ഡ്രസ്സിംഗ് റൂമും ടീം ഇന്ത്യ മാറ്റിയിട്ടുണ്ട്. സാധാരണ ആതിഥേയർ ഉപയോഗിക്കുന്ന ഡ്രസ്സിംഗ് റൂമിന് പകരം സന്ദർശക ടീമുകൾ ഉപയോഗിക്കുന്ന ഡ്രസ്സിംഗ് റൂമാണ് ഫൈനലിനായി ഇന്ത്യ തിരഞ്ഞെടുത്തിരിക്കുന്നത്.

vachakam
vachakam
vachakam

2023ലെ തോൽവി നടന്ന അതേ ഡ്രസ്സിംഗ് റൂം ഒഴിവാക്കി മറ്റൊരു അന്തരീക്ഷത്തിൽ മത്സരത്തിന് ഇറങ്ങുന്നത് ടീമിലെ താരങ്ങളുടെ സമ്മർദ്ദം കുറയ്ക്കുമെന്ന് മാനേജ്‌മെന്റ് വിശ്വസിക്കുന്നു. ഹോം ഡ്രസ്സിംഗ് റൂം ഇത്തവണ ന്യൂസിലൻഡ് ടീമായിരിക്കും ഉപയോഗിക്കുക. ശാസ്ത്രീയമായ തയ്യാറെടുപ്പുകൾക്കൊപ്പം ഇത്തരം വിശ്വാസങ്ങൾക്കും കായിക ലോകത്ത് പ്രാധാന്യമുണ്ടെന്നാണ് ഈ നീക്കം സൂചിപ്പിക്കുന്നത്.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam