ഭാരക്കൂടുതൽ, അമൻ ഷെറാവത്തിനെ അയോഗ്യനാക്കി

SEPTEMBER 15, 2025, 8:09 AM

സാഗ്രെബ് : ലോക ഗുസ്തി ചാമ്പ്യൻഷിപ്പിൽ മത്സരിക്കാനെത്തിയ പാരീസ് ഒളിമ്പിക്‌സിലെ വെങ്കല മെഡലിസ്റ്റായ ഇന്ത്യൻ താരം അമൻ ഷെറാവത്തിനെ ഭാരം കൂടിയതിന്റെ പേരിൽ അയോഗ്യനാക്കി.

57 കിലോ വിഭാഗത്തിൽ ആദ്യ റൗണ്ടിൽ മത്സരിക്കുന്നതിന് മുമ്പുനടത്തിയ പരിശോധനയിലാണ് അമന് ഒരു കിലോ 700 ഗ്രാം അധികമാണെന്ന് കണ്ടെത്തിയത്. ഇതേത്തുടർന്ന് താരത്തിനും പരിശീലകർക്കും റെസ്‌ലിംഗ് ഫെഡറേഷൻ ഒഫ് ഇന്ത്യ കാരണം കാണിക്കൽ നോട്ടീസ് നൽകി. കടുത്തപനിയായതിനാൽ ഭാരം കുറയ്ക്കുന്നതിനുള്ള വ്യായാമങ്ങൾ ചെയ്യാൻ കഴിയാത്തതിനാലാണ് തിരിച്ചടിയുണ്ടായതെന്ന് പരിശീലകർ അറിയിച്ചു.

കഴിഞ്ഞ വർഷം പാരീസ് ഒളിമ്പിക്‌സിൽ ഫൈനലിന് മുമ്പ് വനിതാ താരം വിനേഷ് ഫോഗട്ട് ഭാരക്കൂടുതലിന്റെ പേരിൽ അയോഗ്യയാക്കപ്പെട്ടിരുന്നു. അടുത്തിടെ അണ്ടർ 20 ലോകചാമ്പ്യൻഷിപ്പിനുപോയ വനിതാ താരം നേഹ സാംഗ്‌വാനും ഇതേ പിഴവിന് അയോഗ്യയാക്കപ്പെട്ടിരുന്നു. ഇതേത്തുടർന്ന് നേഹയെ രണ്ട് വർഷത്തേക്ക് റെസ്‌ലിംഗ് ഫെഡറേഷൻ ഒഫ് ഇന്ത്യ വിലക്കിയിരിക്കുകയാണ്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam