യുഎസ് ഓപ്പൺ ഫൈനലിൽ അൽക്കാരസ് സിന്നർ പോരാട്ടം

SEPTEMBER 7, 2025, 3:45 AM

കാർലോസ് അൽകാരസ് നൊവാക് ജോക്കോവിച്ചിനെ നേരിട്ടുള്ള സെറ്റുകൾക്ക് പരാജയപ്പെടുത്തി കൊണ്ട് യു. എസ് ഓപ്പൺ ഫൈനലിലേക്ക് മുന്നേറി. 22കാരനായ സ്പാനിഷ് താരം 6-4, 7-6 (7/4), 6-2 എന്ന സ്‌കോറിന് ആണ് 38കാരനായ ഇതിഹാസ താരത്തെ കീഴ്‌പ്പെടുത്തിയത്. ഇതോടെ, റെക്കോർഡ് 25-ാം ഗ്രാൻഡ് സ്ലാം സിംഗിൾസ് കിരീടം നേടാനുള്ള ജോക്കോവിച്ചിന്റെ സ്വപ്‌നം നീണ്ടു.

ഈ വിജയത്തോടെ അൽകാരസ് തന്റെ രണ്ടാം യു.എസ് ഓപ്പൺ ഫൈനലിലെത്തി. അതുകൂടാതെ ഹാർഡ് കോർട്ടിൽ ജോക്കോവിച്ചിനെതിരെ അൽകാരസിന്റെ ആദ്യ വിജയം കൂടിയാണിത്.
ആദ്യ ഗെയിം മുതൽ കളി നിയന്ത്രിച്ചത് അൽകാരസായിരുന്നു, തുടക്കത്തിൽ തന്നെ ജോക്കോവിച്ചിനെ ബ്രേക്ക് ചെയ്ത് താരം തന്റെ ആധിപത്യം ഉറപ്പിച്ചു. രണ്ടാം സെറ്റിൽ ജോക്കോവിച്ച് 3-0ന് മുന്നിലെത്തി തിരിച്ചുവരവിന് ശ്രമിച്ചെങ്കിലും, സ്പാനിഷ് താരത്തിന്റെ ഊർജ്ജസ്വലത കളിയുടെ ഗതി മാറ്റി. തിരിച്ചെത്തിയ അൽകാരസ്, ടൈബ്രേക്ക് നേടി, ലീഡ് വിട്ടുകൊടുക്കാതെ പിടിച്ചുനിന്നു.

രണ്ടാമത്തെ സെമിയിൽ യാനിക് സിന്നർ 25-ാം സ്ഥാനക്കാരനായ കാനഡയുടെ ഫെലിക്‌സ് ഔഗർ 6-1, 3-6, 6-3, 6-4 ന് തോൽപ്പിച്ച് ഫൈനലിൽ എത്തി. ഫൈനലിൽ ഇന്ന് സെപ്തം.7ന് രാത്രി നിലവിലെ ചാമ്പ്യൻ ഇറ്റലിയുടെ യാന്നിക് സിന്നറും സ്പാനിഷ് സെൻസേഷൻ കാർലോസ് അൽകാരസും തമ്മിൽ ഏറ്റുമുട്ടും. ഈ സീസണിൽ മൂന്നാം ഗ്രാൻസ്ലാം ഫൈനലിലാണ് ഇരുവരും മുഖാമുഖം വരുന്നത്. ഫ്രഞ്ച് ഓപ്പണിൽ അൽകാരസ് ജയിച്ചപ്പോൾ വിംബിൾഡണിൽ സിന്നർ ചാമ്പ്യനായി.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam