അൽക്കാരസും അര്യാന സബലേങ്കയും ഓസ്‌ട്രേലിയൻ ഓപ്പൺ മൂന്നാം റൗണ്ടിൽ

JANUARY 24, 2026, 3:14 AM

മെൽബൺ : മുൻനിര താരങ്ങളായ കാർലോസ് അൽക്കാരസും അര്യാന സബലേങ്കയും ഓസ്‌ട്രേലിയൻ ഓപ്പണിന്റെ മൂന്നാം റൗണ്ടിൽ മിന്നുന്ന വിജയങ്ങൾ നേടി. 2023ലും 24ലും ഇവിടെ വനിതാ ചാമ്പ്യനായിരുന്ന സബലേങ്ക ഓസ്ട്രിയയുടെ അനസ്താസ്യ പൊറ്റപ്പോവയെ 7-6(7/4), 7-6(9/7) എന്ന സ്‌കോറിന് പൊരുതിയാണ് തോൽപ്പിച്ചത്. രണ്ട് സെറ്റുകളിലും ടൈബ്രേക്കർവരെയെത്താൻ പൊറ്റപ്പോവയ്ക്ക് കഴിഞ്ഞെങ്കിലും പരിചയസമ്പത്തിന്റെ കരുത്തിൽ സബലേങ്ക വിജയിക്കുകയായിരുന്നു.

പുരുഷ സിംഗിൾസിൽ ടോപ് സീഡായ കാർലോസ് അൽക്കാരസിന് മൂന്നാം റൗണ്ടിൽ വിജയം അനായാസമായിരുന്നു. ഫ്രഞ്ചുതാരം കോറെന്റിൻ മൗട്ടെറ്റിനെ രണ്ട് മണിക്കൂർ അഞ്ചുമിനിട്ടുകൊണ്ട് 6-2,6-4,6-1 എന്ന സ്‌കോറിനാണ് കാർലോസ് മറികടന്നത്. ഇവിടെ ആദ്യകിരീടമാണ് കാർലോസ് ലക്ഷ്യമിടുന്നത്. മൂന്ന് തവണ ഫൈനലിൽ കളിച്ചിട്ടുള്ള മുൻ ലോക ഒന്നാം നമ്പർതാരം ഡാനിൽ മെദ്‌വദേവും വനിതാ വിഭാഗത്തിലെ മൂന്നാം സീഡ് കൊക്കോ ഗൗഫും ഇന്നലെ നാലാം റൗണ്ടിലേക്ക് കടന്നു.

പാവോലിനി വീണു

vachakam
vachakam
vachakam

ഏഴാം സീഡ് ഇറ്റാലിയൻ വനിതാ താരം യാസ്മിൻ പാവോലിനി മൂന്നാം റൗണ്ടിൽ പുറത്തായി. ഏറ്റവും പ്രായം കുറഞ്ഞ താരമായി ഡബ്‌ളിയു.ടി.എ റാങ്കിംഗിലെ ആദ്യ നൂറിനുള്ളിലെത്തിയ അമേരിക്കയുടെ ഇവ ജോവിച്ചാണ് പാവോലിനിയെ 6-2,7-6 എന്ന സ്‌കോറിന് അട്ടിമറിച്ചത്. ആദ്യമായാണ് ഇവ ഒരു ഗ്രാൻസ്‌ളാമിന്റെ നാലാം റൗണ്ടിലെത്തുന്നത്.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam