സൗദി പ്രോ ലീഗിൽ അൽ ഇത്തിഹാദിനെ തകർത്തെറിഞ്ഞ് അൽ നസർ. രണ്ടിനെതിരെ അഞ്ച് ഗോളുകൾക്കാണ് അൽ നസർ വിജയം സ്വന്തമാക്കിയത്. സാദിയോ മാനെയും ക്രിസ്റ്റ്യാനോ റൊണാൾഡോയും അൽ നസറിനായി ഇരട്ട ഗോളുകൾ നേടി. അബ്ദുറസ്സാക്ക് റഹ്മദ്ദള്ളാഹ് അൽ ഇത്തിഹാദിനായും ഇരട്ട ഗോൾ നേട്ടം സ്വന്തമാക്കി. ഈ കലണ്ടർ വർഷത്തെ ഏറ്റവും കൂടുതൽ ഗോളെണ്ണത്തിൽ ക്രിസ്റ്റ്യാനോ റൊണാൾഡോ ഒന്നാമതെത്തിയതും മത്സരത്തിന്റെ സവിശേഷതയാണ്.
മത്സരത്തിന്റെ 14-ാം മിനിറ്റിൽ അൽ ഇത്തിഹാദാണ് ആദ്യം മുന്നിലെത്തിയത്. അബ്ദുറസ്സാക്ക് റഹ്മദ്ദള്ളാഹിന്റെ ഒറ്റയാൾ മുന്നേറ്റം തടയാൻ അൽ നസറിന്റെ ഗോൾ കീപ്പർക്ക് കഴിഞ്ഞില്ല. പക്ഷേ ആവേശം അവസാനിക്കും മുമ്പെ അൽ നസറിന്റെ സമനില ഗോളെത്തി. ഒട്ടാവിയെ ഫൗൾ ചെയ്തതിന് ലഭിച്ച പെനാൽറ്റി ക്രിസ്റ്റ്യാനൊ റൊണാൾഡോ വലയിലെത്തിച്ചു.
38 -ാം മിനിറ്റിൽ ആൻഡേഴ്‌സൺ ടലിസ്‌കയുടെ ഗോളിലൂടെ അൽ നസർ മുന്നിലെത്തി. രണ്ടാം പകുതിയിൽ ഇത്തിഹാദ് ശക്തമായി തിരിച്ചുവന്നു. അബ്ദുറസ്സാക്ക് റഹ്മദ്ദള്ളാഹ് വീണ്ടും വലചലിപ്പിച്ചു. പക്ഷേ കാര്യങ്ങൾ മാറി മറിഞ്ഞത് 66 -ാം മിനിറ്റിലാണ്. ഒട്ടാവിയോ വീണ്ടും ഫൗൾ ചെയ്യപ്പെട്ടു. ഫാബിഞ്ഞോ ചുവപ്പ് കാർഡ് കണ്ട് പുറത്തായി. വീണ്ടും പെനാൽറ്റിയിലൂടെ ക്രിസ്റ്റ്യാനൊ റൊണാൾഡോ വലചലിപ്പിച്ചു. മത്സരത്തിൽ 3-2ന് അൽ നസർ മുന്നിലെത്തി. പിന്നീട് അൽ നസറിന്റെ തകർപ്പൻ മുന്നേറ്റമാണ് കണ്ടത്.
75, 82 മിനിറ്റുകളിൽ ഇരട്ട ഗോളുമായി സാദിയോ മാനെയുടെ കളം നിറഞ്ഞു. ഇതോടെ തിരിച്ചുവരാൻ കഴിയാത്ത വിധം കരീം ബെൻസീമയും സംഘവും പിന്നിലായി. 2018ന് ശേഷം ഇതാദ്യമായി അൽ ഇത്തിഹാദിനെ അൽ നസർ സംഘം തോൽപ്പിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്