സൗദി പ്രോ ലീഗിൽ അൽ നസറിന് ഗംഭീര വിജയം. ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ഇരട്ട ഗോൾ മികവിൽ അൽ ഹസീമിനെ എതിരില്ലാത്ത നാല് ഗോളുകൾക്കാണ് അൽ നസ്ർ തകർത്തത്.13, 79 മിനിറ്റുകളിലായിരുന്നു റൊണാൾഡോയുടെ ഗോളുകൾ പിറന്നത്. കിങ്‌സ്‌ലി കോമൻ (30-ാം മിനിറ്റ്), എയ്ഞ്ചലോ ഗബ്രിയേൽ (77-ാം മിനിറ്റ്) എന്നിവരും ടീമിനായി സ്‌കോർ ചെയ്തു.
ക്ലബുമായി ഉടക്കി മത്സരങ്ങളിൽ നിന്ന് വിട്ടുനിന്ന ശേഷം കളിക്കളത്തിലേക്ക് തിരിച്ചെത്തിയ 41കാരനായ റൊണാൾഡോ മികച്ച ഫോമിലാണ്. ഈ മത്സരത്തോടെ താരത്തിന്റെ കരിയറിലെ ആകെ ഗോളുകളുടെ എണ്ണം 964 ആയി ഉയർന്നു.
30 വയസ്സിന് ശേഷം മാത്രം താരം നേടുന്ന ഗോളുകളുടെ എണ്ണം 500 പിന്നിട്ടു എന്ന പ്രത്യേകതയുമുണ്ട്. കരിയറിൽ 1000 ഗോളുകൾ എന്ന അപൂർവ്വ നേട്ടത്തിലേക്കും വരാനിരിക്കുന്ന ലോകകപ്പിലേക്കുമാണ് റൊണാൾഡോ ഇപ്പോൾ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

പിതാവിന്റെ വിവാദ പരാമർശങ്ങൾ; കപിൽ ദേവിനോടും ധോണിയോടും മാപ്പ് പറഞ്ഞ് യുവരാജ് സിങ്
സഞ്ജുവിന്റെ സാന്നിധ്യം ഋതുരാജിന് ഭീഷണിയോ? ചെന്നൈ സൂപ്പർ കിങ്സിൽ 'ക്യാപ്റ്റൻസി' പോര്
രണ്ടാം തവണയും ചതിച്ച് 'ഓവർ റേറ്റ്'; ശ്രേയസ് അയ്യർക്കും പഞ്ചാബ് കിങ്സ് താരങ്ങൾക്കും
മെസ്സിയുടെ കണ്ണീര്; ലാ ബോംബോനെറയില് വികാര നിമിഷങ്ങള്‍