മുംബയ്: ഇന്ത്യൻ ഫുട്‌ബോൾ ടീമിന്റെ പരിശീലക സ്ഥാനത്തേക്ക് സ്പാനിഷ് ഇതിഹാസ താരം സാവി ഹെർണാണ്ടസിന്റെ പേരിൽ ലഭിച്ച അപേക്ഷ വ്യാജമെന്ന് സ്ഥിരീകരിച്ച് ഓൾ ഇന്ത്യ ഫുട്‌ബോൾ ഫെഡറേഷൻ (എ.ഐ.എഫ്.എഫ്). സാവിയുടെ മാത്രമല്ല മാഞ്ചസ്റ്റർ സിറ്റി പരിശീലകൻ പെപ് ഗ്വാർഡയോളയുടേയും പേരിൽ അപേക്ഷ ലഭിച്ചിരുന്നുവെന്നും അതും വ്യാജമായിരുന്നുവെന്നും എ.ഐ.എഫ്.എഫ് അധികൃതർ അറിയിച്ചു. ഇരുവരുടേയും പേരിൽ ലഭിച്ച അപേക്ഷകളുടെ ആധികാരകത സ്ഥിരീകരിക്കാവനാവാത്ത സാഹചര്യത്തിലാണ് ഇത് വ്യാജമാണെന്ന നിഗമനത്തിൽ ഫെഡറേഷൻ എത്തിയത്.
ഇന്ത്യൻ ടീമിന്റെ പരിശീലക സ്ഥാനത്തേക്ക് സാവി അപേക്ഷ അയച്ചിരുന്നുവെന്നും എന്നാൽ വൻ പ്രതിഫലം കൊടുക്കേണ്ടി വരുമെന്നതിനാൽ ഇത് തള്ളിയെന്നുമുള്ള റിപ്പോർട്ട്
എ.ഐ.എഫ്.എഫിനെ ഉദ്ധരിച്ച് ഇന്നലെ പുറത്തുവന്നിരുന്നു. ഇത് വലിയവിവാദവുമായിരുന്നു.
സാവി എ.ഐ.എഫ്.എഫിന് അപേക്ഷ അയച്ചെന്ന റിപ്പോർട്ട് വ്യാജമാണെന്ന് വ്യക്തമാക്കി നേരത്തേ ഫബ്രീസയോ റൊമാനോ രംഗത്തെത്തിയിരുന്നു.
എ.ഐ.എഫ്.എഫ് പരിശീലക സ്ഥാനത്തിന്റെ പ്രശസ്തി വർദ്ധിപ്പിക്കാൻ സാവിയുടെ പേര് മന:പ്പൂർവം ഉപയോഗിക്കുകയായിരുന്നുവെന്ന് സ്പാനിഷ് മാദ്ധ്യമ പ്രവർത്തകൻ ഫെറാൻ കൊറിയാസ് ആരോപിച്ചിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്