ഐസിസി ടി20 ബാറ്റര്‍മാരുടെ റാങ്കിംഗില്‍ റേറ്റിംഗ്് പോയിന്റ് 907 ആക്കി ഉയര്‍ത്തി അഭിഷേക് ശര്‍മ. ഇപ്പോഴും ഒന്നാം സ്ഥാനത്ത് തുടരുന്നുണ്ട് താരം. ഉയര്‍ന്ന റേറ്റിംഗ് പോയിന്റ് സ്വന്തമാക്കുന്ന മൂന്നാമത്തെ ഇന്ത്യന്‍ താരമാണ് അഭിഷേക്.
സൂര്യകുമാര്‍ യാദവാണ് (912) ഏറ്റവും ഉയര്‍ന്ന റേറ്റിംഗ് സ്വന്തമാക്കിയ ഇന്ത്യന്‍ താരം. വിരാട് കോലി (909) രണ്ടാം സ്ഥാനത്ത്. അതേസമയം, ഒരു സ്ഥാനം മെച്ചപ്പെടുത്തിയ തിലക് വര്‍മ മൂന്നാം സ്ഥാനത്തെത്തി.
ഇന്ത്യന്‍ ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവാണ് ആദ്യ പത്തിലുള്ള മറ്റൊരു ഇന്ത്യന്‍ താരം. ഒരു പടി കയറിയ സൂര്യ ആറാമെത്തി. ശുഭ്മാന്‍ ഗില്‍ ഏഴ് പടി കയറി 32-ാം സ്ഥാനത്തായി. മലയാളി താരം സഞ്ജു സാംസണ്‍ ഒരു സ്ഥാനം മെച്ചപ്പെടുത്തി 39-ാമതെത്തി.
ഇംഗ്ലണ്ടിന്റെ ഫിലിപ്പ് സാള്‍ട്ട്, തിലക് വര്‍മയ്ക്ക് മുന്നില്‍ രണ്ടാം സ്ഥാനത്ത് തുടരുന്നു. തിലകിന്റെ വരവോടെ മുന്‍ ഇംഗ്ലണ്ട് ക്യാപ്റ്റന്‍ ജോസ് ബട്‌ലര്‍ നാലാം സ്ഥാനത്തേക്ക് വീണു.
ഓസ്‌ട്രേലിയയുടെ ട്രാവിസ് ഹെഡ് അഞ്ചാമത്. സൂര്യ ആറാം സ്ഥാനത്ത്. ശ്രീലങ്കയുടെ പതും നിസ്സങ്ക, ന്യൂസിലന്‍ഡിന്റെ ടിം സീഫെര്‍ട്ട്, ഓസീസ് താരം ടിം ഡേവിഡ്, ദക്ഷിണാഫ്രിക്കയുടെ ഡിവാള്‍ഡ് ബ്രേവിസ് എന്നിവര്‍ യഥാക്രമം ഏഴ് മുതല്‍ പത്ത് വരെയുള്ള സ്ഥാനങ്ങളില്‍.
ബൗളര്‍മാരുടെ റാങ്കിംഗില്‍ വരുണ്‍ ചക്രവര്‍ത്ത് ഒന്നാം സ്ഥാനത്ത് തുടരുന്നു. ജേക്കബ് ഡഫി (ന്യൂസിനല്‍ഡ്), അകെയ്ല്‍ ഹുസൈന്‍ (വെസ്റ്റ് ഇന്‍ഡീസ്) എന്നിവര്‍ രണ്ട് മൂന്നും സ്ഥാനങ്ങളില്‍. അതേസമയം, പാകിസ്ഥാന്‍ സ്പിന്നര്‍ 12 സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തി നാലാമതെത്തി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്