മുൻ ഐ.പി.എൽ ചാമ്പ്യൻമാരായ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ പുതിയ പരിശീലകനായി മുൻ ഇന്ത്യൻ സഹ പരിശീലകൻ അഭിഷേക് നായർ ചുമതലയേൽക്കുമെന്നു റിപ്പോർട്ട്. നേരത്തെ കെകെആറിൽ അസിസ്റ്റന്റ് കോച്ചായും ടാലന്റ് സ്‌കൗട്ടായും പ്രവർത്തിച്ചിട്ടുണ്ട്. റിങ്കു സിങ്, ഹർഷിത റാണ അടക്കമുള്ള താരങ്ങളെ കണ്ടെത്തി ടീമിലെത്തിക്കുന്നതിൽ അഭിഷേക് നിർണായക പങ്കാണ് വഹിച്ചത്.
പല താരങ്ങളേയും ഫോമിലേക്ക് തിരിച്ചെത്തിക്കുന്നതിൽ നിർണായക ഇടപെടൽ നടത്തിയതിന്റെ റെക്കോർഡും അഭിഷേകിനുണ്ട്. നേരത്തെ രോഹിത് ശർമ, ദിനേഷ് കാർത്തിക് അടക്കമുള്ള താരങ്ങൾക്കൊപ്പം പ്രവർത്തിച്ച് പരിചയമുണ്ട്. നിരവധി യുവ താരങ്ങൾക്കും വഴികാട്ടിയായി.
ചന്ദ്രകാന്ത് പണ്ഡിറ്റിന്റെ പകരക്കാരനായാണ് അഭിഷേക് നായർ കെകെആറിൽ തിരിച്ചെത്തുന്നത്. ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ പരിശീലകനായി ഗൗതം ഗംഭീർ വന്നപ്പോൾ തുടക്കത്തിൽ അസിസ്റ്റന്റ് കോച്ച് റോൾ അഭിഷേകിനായിരുന്നു. അതിനാൽ കഴിഞ്ഞ സീസണിൽ അദ്ദേഹം കെകെആറിനൊപ്പമുണ്ടായിരുന്നില്ല.
ന്യൂസിലൻഡ്, ഓസ്‌ട്രേലിയ ടീമുകൾക്കെതിരായ പരമ്പരയിൽ മോശം പ്രകടനം വന്നതോടെ അഭിഷേകിനെ ഇന്ത്യൻ ടീം സഹ പരിശീലക സ്ഥാനത്തു നിന്നു ഒഴിവാക്കിയിരുന്നു. പിന്നാലെ അഭിഷേക് വനിതാ പ്രീമിയർ ലീഗിൽ യുപി വാരിയേഴ്‌സ് മുഖ്യ പരിശീലകനായി ചുമതലയേറ്റു. എന്നാൽ കാര്യമായ ചലനം യുപി ടീമിലുണ്ടാക്കാൻ അഭിഷേക് നായർക്കു സാധിച്ചിരുന്നില്ല.
ഈ സ്ഥാനവും ഒഴിഞ്ഞ ശേഷം അദ്ദേഹം രോഹിത്, കെ.എൽ. രാഹുൽ അടക്കമുള്ള താരങ്ങളുടെ ഉപദേഷ്ടാവായി പ്രവർത്തിക്കുകയായിരുന്നു. സമീപ കാലത്ത് മൂന്ന് ഫോർമാറ്റിലും കെ.എൽ. രാഹുൽ സ്ഥിരത പുലർത്തുന്നതിനു പിന്നിൽ അഭിഷേകുമായി ചേർന്നു പ്രവർത്തിച്ചതിന്റെ ഫലമാണ്. രോഹിതിന്റെ തിരിച്ചു വരവിലും അദ്ദേഹത്തിന്റെ പങ്ക് നിർണായകമാണ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
