ദക്ഷിണാഫ്രിക്കക്കെതിരായ ഒന്നാം ടെസ്റ്റിൽ ഇന്നിങ്‌സിനും 32 റൺസിനും പരാജയം വഴങ്ങിയിരിക്കുകയാണ് ഇന്ത്യ. 245 റൺസ് ഒന്നാം ഇന്നിങ്‌സ് കടവുമായി രണ്ടാം ഇന്നിങ്‌സ് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയെ 34.1 ഓവറിൽ 131 റൺസിന് ദക്ഷിണാഫ്രിക്കൻ ബൗളർമാർ എറിഞ്ഞിടുകയായിരുന്നു. ഡക്കായി പുറത്തായ ക്യാപ്ടൻ രോഹിത് ശർമ്മയടക്കം മിക്കവരും നിരാശപ്പെടുത്തി. ഹിറ്റ്മാനടക്കം ഒൻപത് പേർക്ക് രണ്ടക്കം കടക്കാനായില്ല.
ഇന്ത്യൻ നിരയിൽ വിരാട് കോഹ്ലിക്ക് മാത്രമാണ് പിടിച്ചുനിൽക്കാൻ സാധിച്ചത്. 82 പന്തിൽ നിന്ന് 76 റൺസെടുത്ത കോഹ്ലിയാണ് ഇന്ത്യയുടെ ടോപ് സ്‌കോറർ. 12 ഫോറും ഒരു സിക്‌സുമടങ്ങുന്നതായിരുന്നു താരത്തിന്റെ ഇന്നിങ്‌സ്. ഇന്ത്യയുടെ നാണംകെട്ട തോൽവിക്കിടയിലും ഒരു ലോക റെക്കോർഡാണ് കോഹ്ലിയെത്തേടിയത്.
വ്യത്യസ്ത കലണ്ടർ വർഷങ്ങളിൽ 2000ത്തിലധികം റൺസ് നേടുന്ന ആദ്യ താരമെന്ന ബഹുമതിയാണ് കോഹ്ലലി സ്വന്തം പേരിലെഴുതിച്ചേർത്തത്. 2012ലാണ് മുൻ ഇന്ത്യൻ ക്യാപ്ടൻ ആദ്യമായി 2000ലധികം റൺസ് നേടുന്നത്. 2014, 2015, 2016, 2017, 2019 വർഷങ്ങളിലും ഈ നേട്ടം ആവർത്തിച്ചു.
2023ലും 2000 റൺസിലധികം സ്‌കോർ ചെയ്തതോടെയാണ് കോഹ്ലി അപൂർവ റെക്കോർഡിനുടമയായത്. ശ്രീലങ്കൻ മുൻ ഇതിഹാസതാരം കുമാർ സങ്കക്കാരയെ മറികടക്കാൻ കോഹ്ലലിക്ക് കഴിഞ്ഞു. സങ്കക്കാരയുടെ ആറ് കലണ്ടർ വർഷങ്ങളിൽ 2000ത്തിലധികം റൺസെന്ന റെക്കോർഡാണ് സെഞ്ചുറിയനിലെ പ്രകടനത്തോടെ വിരാട് കോഹ്‌ലി പഴങ്കഥയാക്കിയത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്