2026 ഫിഫ ലോകകപ്പ് മത്സരങ്ങളിൽ ഹൈഡ്രേഷൻ ബ്രേക്കുകൾ ഉണ്ടാകും. അമേരിക്കയിലും, കാനഡയിലും മെക്‌സിക്കോയിലുമായി നടക്കുന്ന ലോകകപ്പിൽ താപനില ഉയരാൻ സാധ്യത ഉള്ളതിനാലാണ് ഫിഫയുടെ ഈ നീക്കം.
നിർബന്ധിതമായി എല്ലാ മത്സരത്തിലും രണ്ട് പകുതിയിൽ ഒരു ഹൈഡ്രേഷൻ ബ്രേക്ക് വീതം ഉണ്ടാകും. ആദ്യ പകുതിയുടെ 22-ാം മിനിറ്റിലും രണ്ടാം പകുതിയുടെ 67-ാം മിനിറ്റിലുമാണ് മത്സരം നിർത്തി വെക്കുക. മൂന്ന് മിനിറ്റ് വരെയാണ് ഒരു ഹൈഡ്രേഷൻ ബ്രേക്കിന്റെ ദൈർഘ്യം.
ഈ വർഷം നടന്ന ക്ലബ് ലോകകപ്പിൽ ചില മത്സരങ്ങളിൽ താപനില 38 ഡിഗ്രി സെൽഷ്യസ് വരെ ഉയർന്നിരുന്നു. അതെ തുടർന്ന് നിശ്ചിത മത്സരങ്ങളിൽ വാട്ടർ ബ്രേക്കുകൾ നൽകി. ലോകകപ്പിലേക്ക് വരുമ്പോൾ എല്ലാ മത്സരങ്ങളിലും ബ്രേക്കുകൾ ഉണ്ടാകും എന്ന ഉറപ്പ് നൽകിയിരിക്കുകയാണ് ഫിഫ. ക്ലബ് ലോകകപ്പ് നടന്ന അതേ സമയത്തായിരിക്കും അടുത്ത വർഷം ലോകകപ്പും നടക്കുക. അതുകൊണ്ടു തന്നെ കഴിഞ്ഞ ജൂണിൽ ടീമുകൾ നേരിട്ട ചൂടിന്റെ പ്രശ്‌നങ്ങൾ അടുത്ത ജൂണിലും നേരിടാൻ സാധ്യതയുണ്ട്.
ചെൽസി താരം എൻസോ ഫെർണാണ്ടസ്, അത്‌ലറ്റികോ താരം മാർക്കോസ് യോറന്റെ തുടങ്ങിയവർ ഇതേ ചൊല്ലി പരാതികൾ പറഞ്ഞിരുന്നു. താരങ്ങളുടെ ക്ഷേമത്തെ കണക്കിലെടുത്തുകൊണ്ടാണ് ഫിഫ ഈ നടപടിയിലേക്കെത്തിയത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
