വിവാഹത്തിന് പിന്നാലെ വാക്ക് പാലിച്ച് വിജയ്‌യും രശ്മികയും; 180 വിദ്യാർഥികൾക്ക് സ്കോളർഷിപ്പ് വിതരണം

JUNE 14, 2026, 9:58 PM

വിവാഹാനന്തര ഗ്രഹപ്രവേശന ചടങ്ങിനിടെയാണ് പ്രദേശത്തെ വിദ്യാർഥികൾക്ക് വിദ്യാഭ്യാസ സഹായം നൽകുമെന്ന് താരദമ്പതികൾ പ്രഖ്യാപിച്ചിരുന്നത്. ഇപ്പോൾ ആ വാഗ്ദാനം യാഥാർഥ്യമാക്കിയിരിക്കുകയാണ് ഇരുവരും.

വിജയ് ദേവരകൊണ്ടയുടെ പിതാവിന്റെ ജന്മദേശമായ തെലങ്കാനയിലെ തുമ്മൻപെട്ടിലെ 44 സർക്കാർ സ്കൂളുകളിൽ പഠിക്കുന്ന ഒമ്പതും പത്തും ക്ലാസുകളിലെ മികച്ച വിജയം നേടിയ വിദ്യാർഥികൾക്കാണ് സ്കോളർഷിപ്പ് ലഭിച്ചത്.

തുമ്മൻപെട്ടിൽ നടന്ന പ്രത്യേക ചടങ്ങിൽ വിജയ് ദേവരകൊണ്ടയും രശ്മിക മന്ദാനയും നേരിട്ടെത്തി വിദ്യാർഥികൾക്ക് സ്കോളർഷിപ്പുകൾ വിതരണം ചെയ്തു. കുട്ടികളുമായി സംവദിച്ച ഇരുവരും വിദ്യാഭ്യാസത്തിന്റെ പ്രാധാന്യത്തെക്കുറിച്ചും സംസാരിച്ചു.

vachakam
vachakam
vachakam

സ്കോളർഷിപ്പിന് അർഹരായ 180 വിദ്യാർഥികളുടെ പേരുകൾ ഉൾപ്പെടുത്തിയ പട്ടിക വിജയ് ദേവരകൊണ്ട സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ചിട്ടുണ്ട്. താരദമ്പതികളുടെ ഈ ഇടപെടൽ ആരാധകരുടെയും നാട്ടുകാരുടെയും പ്രശംസ നേടുകയാണ്.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam