സൗഹൃദ കൂട്ടായ്മയ്ക്ക് പുതിയ മാനം കുറിച്ചുകൊണ്ട് ഫിലഡൽഫിയ സ്‌നേഹതീര കൂട്ടായ്മ കേരളപ്പിറവി ആഘോഷിച്ചു

SEPTEMBER 3, 2026, 12:28 PM

ഫിലഡൽഫിയ : ഫിലഡൽഫിയായിലും, പരിസരപ്രദേശങ്ങളിലുമുള്ള മലയാളികളുടെ പരസ്പര സഹകരണത്തിനും, സൗഹൃദത്തിനും, ഒത്തുകൂടലിനും, അത്യാവശ്യ ഘട്ടങ്ങളിലെ പരസ്പര സഹായങ്ങൾക്കും ഊന്നൽ നൽകിക്കൊണ്ട് രൂപീകൃതമായ സൗഹൃദ സംഗമ കൂട്ടായ്മയായ ' സ്‌നേഹതീരം - സൗഹൃദ കൂട്ടായ്മ' യുടെ കേരളപ്പിറവി ദിനാഘോഷങ്ങൾ നവംബർ 9ന് വൈകുന്നേരം 3മണി മുതൽ ഫിലഡൽഫിയ വർത്തിഗ്ടൺ റോഡിലുള്ള ഷിബു മാത്യു - ജെസ്സി ദമ്പതികളുടെ  വസതിയിൽ വച്ചു വളരെ ലളിതമായി നടത്തപ്പെട്ടു.

സ്‌നേഹതീരം സൗഹൃദ കൂട്ടായ്മയുടെ കൺവീനേഴ്‌സ്, സീനിയേഴ്‌സ്, മറ്റൊരു സംഘടനയിലും ഇല്ലാത്ത ശക്തമായ വനിതാ വിഭാഗം എന്നിവർ ചേർന്ന് നിറ ദീപം തെളിയിച്ച് സ്‌നേഹതീരം സൗഹൃദ വേദിയുടെ കേരളപ്പിറവി ഉദ്ഘാടനം നിർവ്വഹിച്ചപ്പോൾ, അത് ചരിത്രത്താളുകളിലെ വേറിട്ട അനുഭവമായി മാറി. കാരണം, ഈ സൗഹൃദ കൂട്ടായ്മയുടെ വേദിയിൽ പുറത്തുനിന്നും ക്ഷണിക്കപ്പെട്ട അതിഥികൾ ആരുംതന്നെ ഉണ്ടായിരുന്നില്ല എന്നുള്ളത് തന്നേ ആയിരുന്നു ഈ കൂട്ടായ്മയുടെ എടുത്തുപറയേണ്ടതായ പ്രത്യേകതയും വിജയവും.

അനേകം മലയാളി സംഘടനകളുള്ള ഫിലഡൾൽഫിയയിൽ എന്തിനാണ് ഈ സൗഹൃദ കൂട്ടായ്മയെന്നും, എന്താണ് ഇതിന്റെ ഉദ്ദേശമെന്നും എങ്ങനാണ് ഈ കൂട്ടായ്മ മുന്നോട്ടു കൊണ്ടുപോകേണ്ടതെന്നും വളരെ വിശദവും ലളിതവുമായ ഹൃദയഭാഷയിൽ അതിമനോഹരമായി സ്‌നേഹത്തണലിന്റെ സംഘാടകൻ വിവരിച്ചപ്പോൾ, നിറഞ്ഞ കരഘോഷത്തോടെ ഏവരും സ്വാഗതം ചെയ്തു.

vachakam
vachakam
vachakam


ഉദ്ഘാടനത്തിനു ശേഷം നടന്ന കുടുംബ പരിചയപ്പെടൽ ചടങ്ങ്, ഈ കൂട്ടായ്മയുടെ അതി പ്രധാന ഭാഗമായിരുന്നു. എല്ലാവരും അവരവരെ വിശദമായി സദസ്സിനു സ്വയം പരിചയപ്പെടുത്തി.

'സ്‌നേഹതീരം' എന്ന ഈ സൗഹൃദ കൂട്ടായ്മയുടെ ഉദ്ദേശശുദ്ധിയും ആവശ്യകതയും മനസ്സിലാക്കി, ഒത്തൊരുമിച്ചു ഒരുമനസ്സോട് പ്രവർത്തിക്കുവാനും, സൗഹൃദങ്ങൾ പങ്കിടുവാനുമുള്ള പൂർണ്ണ മനസ്സോട്, ഫിലാഡൽഫിയായിൽ സ്ഥിര താമസമാക്കിയ ഒരേ ചിന്താഗതിക്കാരായ ഒരുകൂട്ടം ഫാമിലിയുടെ സ്‌നേഹക്കൂട്ടായ്മയായി ഈ ചുരുങ്ങിയ കാലയളവിനുള്ളിൽ സ്‌നേഹതീരം വളർന്നുകഴിഞ്ഞു എന്നത് സംഘാടകരിൽ കൂടുതൽ ആവേശവും പ്രതീക്ഷയും നൽകുന്നു.

vachakam
vachakam
vachakam

വിവിധ കലാപരിപാടികൾ, സമൂഹാഗാനങ്ങൽ എന്നിവയോടുകൂടി നല്ല ഒരു സായന്തനത്തിന്റെ ഓർമയിൽ കേരളപ്പിറവി നടത്തപ്പെട്ടു. എല്ലാവരും വിപുലമായ ഡിന്നർ കഴിച്ചു പിരിഞ്ഞു.

ഷിബു വർഗീസ് കൊച്ചുമഠം

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam