‘പ്രശസ്തിയേക്കാൾ മൂല്യങ്ങൾ പ്രധാനം’; ജാൻവി കപൂർ വിവാദത്തിൽ പ്രതികരിച്ച് നിത്യ മേനോൻ 

JUNE 9, 2026, 5:22 AM

രാം ചരൺ നായകനായെത്തിയ പെദ്ധി സിനിമയിൽ ജാൻവി കപൂറിന്റെ കഥാപാത്രത്തെ അവതരിപ്പിച്ച രീതിക്കെതിരെ ഉയർന്ന വിവാദങ്ങൾക്കിടെ പ്രതികരണവുമായി നടി നിത്യ മേനോൻ. ചില സാഹചര്യങ്ങളിൽ അഭിനേതാക്കൾ വ്യക്തമായ അതിരുകൾ നിശ്ചയിക്കണമെന്നും, തങ്ങളെ വസ്തുവൽക്കരിക്കുന്നതായി തോന്നുന്ന രംഗങ്ങളെ ചോദ്യം ചെയ്യാൻ തയ്യാറാകണമെന്നും നിത്യ മേനോൻ പ്രതികരിച്ചു.

ചിത്രത്തിൽ ജാൻവി കപൂറിനെ ഗ്ലാമർ രംഗങ്ങൾക്കായി മാത്രം ഉപയോഗിച്ചുവെന്ന വിമർശനം സമൂഹമാധ്യമങ്ങളിൽ ശക്തമായിരുന്നു. ഇതിനെ തുടർന്ന് സംവിധായകൻ ബുചി ബാബു സന ഖേദം പ്രകടിപ്പിക്കുകയും ചെയ്തിരുന്നു. 

വിഷയത്തിൽ പ്രതികരിച്ച നിത്യ മേനോൻ, വാണിജ്യ സിനിമകളിൽ പ്രേക്ഷകരെ ആകർഷിക്കുന്ന ഘടകങ്ങൾ ഉൾപ്പെടുത്തുന്നത് പതിവാണെങ്കിലും ചിലപ്പോൾ അത് അതിരുവിടുന്ന സാഹചര്യങ്ങൾ ഉണ്ടാകാറുണ്ടെന്ന് പറഞ്ഞു.

vachakam
vachakam
vachakam

“പ്രേക്ഷകരെ ഉത്തേജിപ്പിക്കുന്നതും വാണിജ്യപരമായി വിജയിക്കുന്നതുമായ ചില ചേരുവകൾ സിനിമകളിൽ ഉൾപ്പെടുത്താറുണ്ട്. എന്നാൽ ചിലപ്പോഴത് അതിരുകടക്കുകയും ചെയ്യും. അത്തരം സാഹചര്യങ്ങളിൽ അഭിനേതാക്കൾ കൂടുതൽ വ്യക്തമായ അതിരുകൾ നിശ്ചയിക്കേണ്ടതുണ്ട്. ഒരു രംഗത്തിൽ തങ്ങളെ വസ്തുവൽക്കരിക്കുന്നതായി തോന്നുന്നുവെങ്കിൽ അതിനെതിരെ പ്രതികരിക്കാനും ‘ഇത് അംഗീകരിക്കാനാകില്ല’ എന്ന് പറയാനും അവർ തയ്യാറാകണം,” നിത്യ മേനോൻ പറഞ്ഞു.

വർഷങ്ങളായി ഇത്തരം വാണിജ്യ സിനിമകളുടെ ഭാഗമായിരുന്ന ഒരാൾ പിന്നീട് അതിനെതിരെ സംസാരിച്ചാൽ എല്ലാവരും അതിനെ ഗൗരവമായി കാണണമെന്നില്ലെന്നും അവർ ചൂണ്ടിക്കാട്ടി. എന്നിരുന്നാലും, ഒരു സാഹചര്യത്തിലും പൂർണമായും നിസ്സഹായരാകേണ്ടി വരുമെന്ന് താൻ വിശ്വസിക്കുന്നില്ലെന്നും സ്വന്തം നിലപാട് വ്യക്തമാക്കാൻ എല്ലാവർക്കും സാധിക്കുമെന്നും നിത്യ മേനോൻ അഭിപ്രായപ്പെട്ടു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam