ഇത്തരം വാര്‍ത്തകള്‍ നിര്‍ത്താന്‍ ഞാന്‍ എത്ര പേമെന്റ് ചെയ്യണം? അനുശ്രീക്കൊപ്പം ഉള്ള വാർത്ത പങ്കുവച്ചു ഉണ്ണി മുകുന്ദൻ 

FEBRUARY 12, 2024, 2:10 PM

മലയാള സിനിമയിലെ യുവ നായകനിരയിൽ പ്രിയങ്കരനാണ് ഉണ്ണി മുകുന്ദൻ. താരത്തിന്റെ പേര് ചേർത്ത് ഗോസിപ്പുകൾ വരുന്നത് പതിവാണ്. താരം വിവാഹിതനാകാൻ പോകുന്നു എന്ന തരത്തിലുള്ള ഗോസ്സിപ്പാണ് ഇതിൽ ഏറെയും. ഇപ്പോഴിതാ ഒരു ഗ്രൂപ്പില്‍ ഉണ്ണിയെയും നടി അനുശ്രീയെയും ചേര്‍ത്തുള്ള ഒരു പോസ്റ്റിന് മറുപടിയുമായി എത്തിയിരിക്കുകയാണ് താരം.

പോപ്പുലര്‍ ഒപ്പീനിയന്‍സ് മലയാളം എന്ന ഗ്രൂപ്പില്‍ വന്ന ഒരു പോസ്റ്റില്‍ ഉണ്ണി മുകുന്ദനും അനുശ്രീയും ഇരുന്ന് സംസാരിക്കുന്ന ഒരു ഫോട്ടോയ്ക്കൊപ്പം 'മലയാളികള്‍ കാത്തിരിക്കുന്ന ഇവരുടെ കല്ല്യാണം എന്ന് നടക്കും എന്ന് അറിയാനാണ്' എന്നായിരുന്നു ക്യാപ്ഷന്‍. ഇതിന്‍റെ സ്ക്രീന്‍ ഷോട്ട് ഷെയര്‍ ചെയ്ത് ഈ ടൈപ്പ് വാര്‍ത്തകള്‍ നിര്‍ത്താന്‍ ഞാന്‍ എത്ര പേമെന്റ് ചെയ്യണം? എന്നാണ് ഉണ്ണി മുകുന്ദൻ കുറിച്ചിരിക്കുന്നത് 

അതേസമയം ഒരിടവേളയ്ക്ക് ശേഷം ഉണ്ണി മുകുന്ദന്‍ അഭിനയിക്കുന്ന തമിഴ് ചിത്രം ഗരുഡൻ അണിയറയില്‍ ഒരുങ്ങുകയാണ്. ജയ് ഗണേഷ് എന്ന ചിത്രമാണ് ഉണ്ണി മുകുന്ദന്‍റേതായി റിലീസിന് ഒരുങ്ങുന്നത്. ഏപ്രില്‍ 11നാണ്  ചിത്രം തിയറ്ററില്‍ എത്തുക. 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam