തൃശൂര്‍: തൃശൂരിലെ വെടിമരുന്ന് പുരകളില്‍ ഉണ്ടായ വന്‍ സ്ഫോടനത്തില്‍ മരണം 14 ആയി. തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച 12 പേരില്‍ അഞ്ച് പേരുടെ നില അതീവ ഗുരുതരമായി തുടരുന്നു.
ആദ്യ സ്ഫോടനത്തെ തുടര്‍ന്ന് തുടര്‍ച്ചയായ സ്ഫോടനങ്ങള്‍ ഉണ്ടാവുകയും തീ പടരുകയും ആയിരുന്നു. തീ അണച്ചെങ്കിലും സ്ഥലത്ത് നിന്ന് വന്‍തോതില്‍ ഇപ്പോഴും പുക ഉയരുന്നുണ്ട്. കൂടാതെ പൊട്ടാതെ കിടക്കുന്ന വെടിമരുന്ന് സാമഗ്രികളും ഭീഷണി ഉയര്‍ത്തുന്നു.
തിരുവമ്പാടി വെടിക്കെട്ട് ലൈസന്‍സി മുണ്ടത്തിക്കോട് സതീഷിന്റെ വെടിക്കെട്ട് പുരയിലായിരുന്നു അപകടം. ഈ മാസം 24 ന് നടക്കേണ്ട തൃശൂര്‍ പൂരത്തിന്റെ സാമ്പിള്‍ വെടിക്കെട്ടിനുള്ള പടക്കമാണ് ഇവിടെ നിര്‍മിച്ചിരുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
