തൃശ്ശൂർ: തൃശ്ശൂർ മുണ്ടത്തിക്കോട് വെടിക്കെട്ടുപുരയിലെ സ്ഫോടനത്തെ തുടർന്ന് 13 പേർ മരിച്ച സംഭവത്തിൽ അനുശോചനം രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി.
ദുരന്തത്തിൽ മരിച്ചവരുടെ കുടുംബത്തിന് പ്രധാനമന്ത്രി രണ്ട് ലക്ഷം രൂപ സഹായധനം പ്രഖ്യാപിച്ചു. പരിക്കേറ്റവർക്ക് 50000 രൂപ സഹായധനം നൽകുമെന്നും മോദി അറിയിച്ചു.
തൃശൂര്‍ പൂരത്തിനുള്ള തിരുവമ്പാടി വിഭാഗത്തിന്റെ സാമ്പിള്‍ പുരയിലാണ് അപകടം ഉണ്ടായത്. അഞ്ചു താല്‍ക്കാലിക പുരകളിലായാണ് പടക്ക നിര്‍മാണം നടന്നത്. അഞ്ചിടത്തും സ്‌ഫോടനങ്ങളുണ്ടായി.
സ്‌ഫോടനത്തിന്റെ ആഘാതത്തില്‍ തൊഴിലാളികളില്‍ പലരും ചിന്നിച്ചിതറി. പടക്കങ്ങള്‍ പൊട്ടിക്കൊണ്ടിരിക്കുന്നത് രക്ഷാപ്രവര്‍ത്തനത്തിന് തടസ്സം സൃഷ്ടിച്ചു.
അപകടത്തിൽ പെട്ടവരിലേറെയും മുണ്ടത്തിക്കോട് - കുണ്ടന്നൂർ സ്വദേശികളാണെന്നാണ് ലഭ്യമാകുന്ന വിവരം. ശരീരഭാഗങ്ങൾ മൃതദേഹങ്ങളായി ആണ് കണക്കാക്കുന്നത് എന്ന് മെഡിക്കൽ കോളേജ് സൂപ്രണ്ട് അറിയിച്ചു.
3 സ്ത്രീകൾ തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. ഇവർ ഉച്ചയ്ക്ക് ഭക്ഷണം കഴിക്കാൻ പോയതായിരുന്നു. അതേസമയം, മൃതദേഹങ്ങൾ മോർച്ചറിയിലേക്ക് മാറ്റുകയാണ്. അവിടെ ഫോറൻസിക്ക് വിഭാഗത്തിന് പരിശോധനക്ക് പ്രത്യേക ക്രമീകരണം ഒരുക്കിയിട്ടുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
