തൃശൂര്‍: സ്ഫോടനം ഉണ്ടായ മുണ്ടത്തിക്കോട്ടെ വയലിലേയ്ക്ക് പരിശോധനയ്ക്കായി പൊലീസ് സേനയുടെ സഹായത്തോടെ ഡ്രോണുകള്‍ അയച്ചതായി സംസ്ഥാന ഫയര്‍ഫോഴ്സ് മേധാവി നിതിന്‍ അഗര്‍വാള്‍. ഡ്രോണ്‍ നിരീക്ഷണത്തില്‍ മൃതദേഹം കണ്ടെത്തിയതായും വിവരമുണ്ട്. രക്ഷാപ്രവര്‍ത്തര്‍കര്‍ക്ക് എത്തിപ്പെടാനാകാത്ത വിധത്തില്‍ അപകടകരമായ സാഹചര്യം നിലനില്‍ക്കുന്നതിനാലാണ് ഡ്രോണ്‍ നിരീക്ഷണം നടത്തുന്നത്.
തീയണയ്ക്കുന്നതിന് റോബോട്ടിനെ ഉപയോഗപ്പെടുത്തുമെന്നും നിതിന്‍ അഗര്‍വാള്‍ അറിയിച്ചു. അപകടത്തിന്റെ തീവ്രത മനസിലാക്കുന്നതിനും പരിക്കേറ്റവരോ മരിച്ചവരോ ഉണ്ടെങ്കില്‍ കണ്ടെത്താന്‍ നിരീക്ഷണത്തിനായാണ് ഡ്രോണുകള്‍ അയച്ചത്.
സ്ഫോടനങ്ങള്‍ തുടരുന്നതിനാല്‍ അഗ്‌നിരക്ഷാ സേനയ്ക്ക് അപകട സ്ഥലത്തിന് സമീപത്തേക്ക് പോകാന്‍ സാധിക്കുന്നില്ലെന്നും റോബോട്ട് എത്തിയാല്‍ അത് ഉപയോഗിച്ച് കുറച്ചുകൂടി സമീപത്തെത്തി വെള്ളം ഉപയോഗിച്ച് തീയണയ്ക്കാന്‍ സാധിക്കുമെന്നും അദേഹം പറഞ്ഞു. തീ മറ്റ് ഭാഗങ്ങളിലേക്ക് വ്യാപിക്കാതിരിക്കാനുള്ള ശ്രമങ്ങള്‍ക്കാണ് നിലവില്‍ പ്രാധാന്യം കൊടുക്കുന്നതെന്നും നിതിന്‍ അഗര്‍വാള്‍ വ്യക്തമാക്കി.
ചൊവ്വാഴ്ച ഉച്ചയ്ക്ക് ശേഷം മൂന്നരയോടെയാണ് മുണ്ടത്തിക്കോട്ട് സ്ഫോടനം ഉണ്ടായത്. തിരുവമ്പാടി ദേവസ്വത്തിന്റെ വെടിക്കെട്ട് ലൈസന്‍സി മുണ്ടത്തിക്കോട് സതീഷിന്റെ വെടിക്കെട്ട് പുരയിലാണ് വന്‍ അപകടം നടന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
