ഗായിക ടെയ്‌ലർ സ്വിഫ്റ്റും അമേരിക്കൻ ഫുട്ബോൾ കളിക്കാരൻ ട്രാവിസ് കെൽസും അടുത്തിടെയാണ് വിവാഹനിശ്ചയം നടത്തിയത്. ടെയ്‌ലർ സ്വിഫ്റ്റിന്റെ വീട്ടിലെ പൂന്തോട്ടത്തിലാണ് സ്വപ്നതുല്യമായ ആ നിമിഷം നടന്നത്.
സ്വിഫ്റ്റിന്റെ പിതാവിന്റെ അനുമതി വാങ്ങിയ ശേഷമാണ് കെൽസ് വിവാഹാഭ്യർത്ഥന നടത്തിയതെന്നും റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. 4.8 കോടി രൂപ വിലമതിയ്ക്കുന്ന, പ്രത്യേകമായി ചെയ്തെടുത്ത വജ്ര മോതിരമാണ് സ്വിഫ്റ്റിന്റെ വിരലിൽ കെൽസി അണയിച്ചത്.
എന്നാൽ വിവാഹനിശ്ചയം കഴിഞ്ഞെങ്കിലും ഉടൻ ഒരു വിവാഹത്തിനുള്ള സാധ്യതയില്ല. ദമ്പതികൾ അതിനായി ഒരു പദ്ധതിയും ആസൂത്രണം ചെയ്യുന്നില്ല. നിലവിൽ, കെൽസിയും ടെയ്‌ലറും അവരുടെ വിവാഹനിശ്ചയ ജീവിതം ആസ്വദിക്കുകയാണ്.
ജീവിതത്തിലെ അടുത്ത പ്രധാന ഘട്ടത്തിലേക്ക് കടക്കുന്നതിന് മുമ്പ് അവർ ഒരുമിച്ച് കുറച്ച് ഓർമ്മകൾ സൃഷ്ടിക്കാൻ ശ്രമിക്കുകയാണ്.
സ്വതന്ത്ര്യമായി പ്രണയിച്ചു നടന്നിട്ട് മതി വിവാഹം എന്നാണ് ടെയ്ലർ സ്വിഫ്റ്റിന്റെയും ട്രാവിസ് കെൽസിയുടെയും പ്ലാൻ. 2023 ലാണ് ടെയ്ലറും ട്രാവിസും പ്രണയത്തിലായത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്