നിരവധി ആരാധകരുള്ള ബോളിവുഡ് നടനാണ് സുനിൽ ഷെട്ടി. ഇപ്പോഴിതാ അച്ഛനെക്കുറിച്ചുള്ള സുനിൽ ഷെട്ടിയുടെ വാക്കുകൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്.
അച്ഛൻ ക്ലീനറായി ജോലി ചെയ്തിരുന്ന ഹോട്ടലുകളെല്ലാം ഇന്ന് തൻ്റേതാണെന്ന് സുനിൽ ഷെട്ടി പറയുന്നു.എൻ്റെ അച്ഛൻ കുട്ടിക്കാലത്ത് വീട് വിട്ട് മുംബൈയിൽ വന്നതാണ്. മുത്തച്ഛൻ ചെറുപ്പത്തിൽ മരിച്ചു. പിതാവിന് മൂന്ന് സഹോദരിമാരുണ്ടായിരുന്നു.
ഒന്‍പതാം വയസില്‍ അദ്ദേഹം ദക്ഷിണേന്ത്യയിലെ ഒരു ഹോട്ടലില്‍ ജോലിക്ക് കയറി. മേശ വൃത്തിയാക്കലായിരുന്നു അച്ഛന്റെ ആദ്യത്തെ ജോലി. ജോലിയെല്ലാം കഴിഞ്ഞ് രാത്രി അരി ചാക്കിലായിരുന്നു അച്ഛന്‍ കടിന്നുറങ്ങിയിരുന്നത്. പിന്നീട്, അച്ഛൻ്റെ മുതലാളി പുതിയ മൂന്ന് ഹോട്ടലുകൾ വാങ്ങി, അച്ഛന് അതിന്റെ മാനേജരായി സ്ഥാനപദവി ലഭിക്കുകയും ചെയ്തു. മുതലാളി വിരമിച്ചപ്പോള്‍, അച്ഛന്‍ മൂന്ന് കെട്ടിടങ്ങളും വാങ്ങി. ഇന്നും ആ മൂന്ന് കെട്ടിടങ്ങള്‍ എന്റെ ഉടമസ്ഥതയിലുണ്ട്.
അവിടെ നിന്നാണ് ഞങ്ങളുടെ യാത്ര തുടങ്ങിയത്. വർഷങ്ങളോളം അച്ഛനൊപ്പം റസ്റ്റോറൻ്റ് മേഖലയിൽ ജോലി ചെയ്തിരുന്നെങ്കിലും മറ്റൊരു മേഖലയിലേക്ക് കടക്കാൻ പ്രേരിപ്പിച്ചത് അച്ഛനാണെന്നും സുനിൽ പറഞ്ഞു.
അച്ഛനുമായി എപ്പോഴും അടുത്ത ബന്ധം പുലർത്തിയിരുന്ന വ്യക്തിയാണ് സുനിൽ ഷെട്ടി. മാത്രമല്ല, കരിയറിൻ്റെ കൊടുമുടിയിൽ നിൽക്കുമ്പോൾ അച്ഛനുവേണ്ടി സിനിമയിൽ നിന്ന് ഇടവേളയെടുത്ത വ്യക്തി കൂടിയാണ് താരം.
2015ലും 2016ലും സുനിൽ ഷെട്ടി ഒരു സിനിമ പോലും ചെയ്തില്ല.എന്നാൽ 2017ൽ വീരപ്പ ഷെട്ടി അന്തരിച്ചു.അച്ഛൻ്റെ മരണം സുനിൽ ഷെട്ടിയെ തളർത്തി. അച്ഛൻ്റെ മരണശേഷം വിരലിലെണ്ണാവുന്ന സിനിമകളിൽ മാത്രമാണ് സുനിൽ ഷെട്ടി അഭിനയിച്ചത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്