സഹപ്രവർത്തകർ മാതൃകയാക്കേണ്ട ഭരണാധികാരി; ആറ്റുകാൽ പൊങ്കാല നടത്തിപ്പിൽ തിരുവനന്തപുരം മേയർ വി.വി രാജേഷിനെ പ്രശംസിച്ച് മല്ലിക സുകുമാരൻ

MARCH 5, 2026, 1:31 AM

തിരുവനന്തപുരം: ആറ്റുകാൽ പൊങ്കാല നടത്തിപ്പിൽ തിരുവനന്തപുരം മേയർ വി.വി രാജേഷിനെ പ്രശംസിച്ച് മല്ലിക സുകുമാരൻ.പൊങ്കാലയ്ക്ക് ശേഷം നഗരം വൃത്തിയാക്കുന്നതിൽ അടക്കം വലിയ രീതിയിലുള്ള വീഴ്ച സംഭവിച്ചുവെന്ന ആരോപണങ്ങൾക്കിടയിലാണ് മല്ലിക സുകുമാരന്റെ മേയറെ പ്രശംസിച്ചുകൊണ്ടുള്ള പോസ്റ്റ് വരുന്നത്.

സഹപ്രവർത്തകർ മാതൃകയാക്കേണ്ട ഭരണാധികാരിയാണ് രാജേഷെന്നും സാധാരണക്കാരുടെ മനസ്സിൽ മായാതെ നിൽക്കുന്നത് ഇതുപോലെയുള്ള സൽപ്രവർത്തികളാണെന്ന് മേയറുടെ ആറ്റുകാൽ പൊങ്കാലക്കിടെയുള്ള ചിത്രങ്ങൾ പങ്കുവച്ചുകൊണ്ട് മല്ലിക സുകുമാരൻ കുറിച്ചു.

"ആത്മപ്രശംസയും വഴിവിട്ട വാദപ്രതിവാദങ്ങളും അല്ല..,മറിച്ച് സാധാരണക്കാരുടെ മനസ്സിൽ മങ്ങാതെ,മായാതെ നിൽക്കുന്നത് ഇതുപോലെയുള്ള സൽപ്രവർത്തികളാണ്.... സഹപ്രവർത്തകർ മാതൃകയാക്കേണ്ട ഭരണാധികാരി....ഞാൻ വളരെ മുൻപേ പറഞ്ഞതാണ്..ആരാധ്യനായ മേയർക്ക് അഭിനന്ദനങ്ങൾ രാജേഷ്, എല്ലാ ഭാവുകങ്ങളും." മല്ലിക സുകുമാരൻ കുറിച്ചു.

vachakam
vachakam
vachakam

ഇതാകണം മേയർ, പൊങ്കാല ദിവസം ഭക്തർക്കിടയിൽ എത്തിയ മേയർ രാജേഷും ടീമും ഭംഗിയായി പൊങ്കാല നടത്തി, ടാങ്കറിൽ വെള്ളം എത്തിച്ചു, എല്ലാം കഴിഞ്ഞു റോഡ് ക്ലീൻ ആക്കി, കൃത്രിമ മഴ പെയ്യിച്ചു റോഡ് കഴുകി എല്ലാം പൂർത്തിയാക്കി വീട്ടിൽപോയപ്പോൾ പിറ്റേദിവസം വെളിപ്പിയൻ 2 .10 എന്ന തലക്കെട്ടോട് കൂടിയ ചിത്രം പങ്കുവച്ചുകൊണ്ടായിരുന്നു മല്ലിക സുകുമാരന്റെ പ്രതികരണം.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam