സീറ്റ് വിഭജനത്തിൽ അതൃപ്തി; ആർജെഡിയിൽ പിളർപ്പിന് സാധ്യത

MARCH 5, 2026, 1:39 AM

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിലേക്കുള്ള സീറ്റ് വിഭജനത്തിൽ അതൃപ്തി രൂക്ഷമായതോടെ രാഷ്ട്രീയ ജനതാ ദൾ (ആർജെഡി)യിൽ പിളർപ്പിന് സാധ്യത ഉയരുന്നു. എൽഡിഎഫ് അനുവദിച്ച സീറ്റിന്റെ എണ്ണം നേതൃത്വം അംഗീകരിച്ചാൽ പാർട്ടി പിളർത്തി ഇന്ത്യൻ നാഷണൽ കോൺഗ്രസിലേക്ക് പോകാനാണ് ഒരു വിഭാഗത്തിന്റെ തീരുമാനം.

സംസ്ഥാന വൈസ് പ്രസിഡൻ്റ് വി. സുരേന്ദ്രൻ പിള്ള, സംസ്ഥാന സെക്രട്ടറി സബാഹ് പുൽപ്പറ്റ എന്നിവരുടെ നേതൃത്വത്തിൽ വിമത വിഭാഗം യോഗം ചേർന്നു. വിവിധ ജില്ലാ പ്രസിഡൻ്റുമാരും യോഗത്തിൽ പങ്കെടുത്തു. നിലവിൽ മൂന്ന് സീറ്റുകളാണ് സിപിഐഎം ആർജെഡിക്ക് അനുവദിച്ചിരിക്കുന്നത്. കൂത്തുപറമ്പ, കല്പറ്റ, വടകര എന്നിവയാണ് മണ്ഡലങ്ങൾ. കഴിഞ്ഞ തവണ മത്സരിച്ച മണ്ഡലങ്ങളേയാണ് ഇപ്രാവശ്യവും നൽകിയിരിക്കുന്നത്. ഇതിൽ അസന്തുഷ്ടരായ വിഭാഗം പാർട്ടി പിളർത്താൻ ആലോചിക്കുന്നു എന്നാണ് ലഭിക്കുന്ന വിവരം.

ഏഴാം തീയതി നടക്കുന്ന സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിൽ മൂന്ന് സീറ്റ് അംഗീകരിച്ചാൽ പ്രതിഷേധിച്ച് പുറത്തേക്ക് പോകാനാണ് വിമത നേതാക്കളുടെ തീരുമാനം. ഇതിനിടെ ചില യുഡിഎഫ് നേതാക്കളുമായി ചർച്ച നടത്തിയതായും വിവരം ഉണ്ട്.

vachakam
vachakam
vachakam

നാലാം സീറ്റായി കോവളം ആവശ്യപ്പെട്ടിരുന്നെങ്കിലും സിപിഐഎം അത് അംഗീകരിച്ചില്ല. അധിക സീറ്റ് ആവശ്യം തള്ളപ്പെട്ടതോടെ ആർജെഡിയിൽ അസ്വസ്ഥത വർധിച്ചു. വടകര, കല്പറ്റ സീറ്റുകളെ ചൊല്ലിയുള്ള ധാരണാപ്രശ്നങ്ങൾ മൂലം യുഡിഎഫ് പ്രവേശന ചർച്ചയും മുന്നോട്ടുപോയില്ല.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam