കണ്ണൂർ: അഞ്ചരക്കണ്ടി ഡെന്റൽ കോളേജിലെ വിദ്യാർത്ഥി നിതിൻ രാജിന്റെ മരണവുമായി ബന്ധപ്പെട്ട് വിശദീകരണവുമായി കോളേജ് പ്രിൻസിപ്പൽ.
നിതിന്റെ പേരിലുള്ള ലോൺ സംബന്ധിച്ച് കോളേജിലെ ബയോകെമിസ്ട്രി വിഭാഗത്തിലെ അധ്യാപിക ലതയ്ക്ക് തുടർച്ചയായി ലോൺ ആപ്പിൽ നിന്ന് കോളുകളും സന്ദേശങ്ങളും വന്നിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. ഇതിനെക്കുറിച്ച് ചോദിക്കാനായി നിതിനെ ചേംബറിലേക്ക് വിളിപ്പിച്ചതായും പ്രിൻസിപ്പൽ വ്യക്തമാക്കി.
നിതിന്റെ ഫോട്ടോ ഉൾപ്പെടെയുള്ള സന്ദേശങ്ങളായിരുന്നു അധ്യാപികയ്ക്ക് ലഭിച്ചത്. പണം അടയ്ക്കണമെന്ന് ഭീഷണിപ്പെടുത്തിയതായി ലത തന്നെ അറിയിച്ചതായും പ്രിൻസിപ്പൽ പറഞ്ഞു. ലോൺ ആപ്പിൽ റഫറൻസായി മാതാപിതാക്കളുടെയും സഹോദരിയുടെയും നമ്പറുകൾ നൽകിയതാണെന്ന് നിതിൻ വിശദീകരിച്ചതായും അദ്ദേഹം കൂട്ടിച്ചേർത്തു.
ചേംബറിൽ ഇരിക്കുമ്പോൾ അധ്യാപികയ്ക്ക് വീണ്ടും ഭീഷണി കോളുകൾ വന്നിരുന്നുവെന്നും, അപ്പോഴാണ് അധ്യാപികയുടെയും നിതിന്റെ അമ്മയുടെയും പേര് ഒന്നാണെന്ന് മനസിലായതെന്നും പ്രിൻസിപ്പൽ പറഞ്ഞു.
ലോൺ വിഷയത്തിൽ ആദ്യം നിതിന്റെ കുടുംബത്തെ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും ഫോൺ സ്വിച്ച് ഓഫ് ആയിരുന്നുവെന്നും, ബന്ധപ്പെട്ട രേഖകൾ അന്വേഷണ സംഘത്തിന് കൈമാറിയതായും അദ്ദേഹം അറിയിച്ചു. ലോൺ ആപ്പുമായി ബന്ധപ്പെട്ട് അധ്യാപിക പരാതി നൽകിയിട്ടുണ്ടെന്നും പ്രിൻസിപ്പൽ വ്യക്തമാക്കി.
അതേസമയം, ആരോപണ വിധേയനായ റാം എന്ന അധ്യാപകൻ ചേംബറിൽ ഉണ്ടായിരുന്നില്ലെന്ന് പ്രിൻസിപ്പൽ വ്യക്തമാക്കി. ലത, നിതിൻ, അനാട്ടമി വിഭാഗത്തിലെ മറ്റൊരു അധ്യാപിക എന്നിവരാണ് അന്നത്തെ സമയത്ത് ചേംബറിൽ ഉണ്ടായിരുന്നതെന്നും അദ്ദേഹം പറഞ്ഞു. സ്റ്റാഫ് റൂമുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന മറ്റ് ആരോപണങ്ങളിൽ തനിക്ക് ഔദ്യോഗികമായി പരാതി ലഭിച്ചിട്ടില്ലെന്നും പ്രിൻസിപ്പൽ കൂട്ടിച്ചേർത്തു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

നിതിന്‍രാജ് കേസ്: ഡോ. റാമിന്റെ ക്ലിനിക്കിലേക്ക് ഡിവൈഎഫ്ഐ പ്രതിഷേധം; ഗേറ്റ് താഴിട്ട് പൂട്ടി
നിതിൻ രാജിൻ്റെ മരണം: ഡോ. എം കെ റാമിനെ പുറത്താക്കുന്നത് വരെ ക്ലാസുകൾ
അധ്യാപകരുടെ ജാതീയ അധിക്ഷേപത്തെ തുടര്‍ന്ന് ജീവനൊടുക്കിയ നിതിന്‍ രാജിന്റെ കുടുംബത്തിന് വീട് നിര്‍മ്മിച്ചു
ഈസ്റ്റ് മൂഴിക്കലിലെ പതിനാറുകാരിയുടെ കൊലപാതകം ആസൂത്രിതം