പുഷ്പ 2വിൽ അല്ലു അർജുനൊപ്പം നടി ശ്രീലീല നൃത്തം ചെയ്തിട്ടുണ്ട്. കിസ്സിക് എന്ന ഗാനത്തിലാണ് ഇരുവരും ചുവടുവെച്ചത്. ഗാനം പുറത്തിറങ്ങിയപ്പോൾ മുതൽ ആരാധകർ കിസിക്കിനെ പുഷ്പ 1 ലെ സമാന്തയുടെ ഊ ആണ്ടവയുമായി താരതമ്യപ്പെടുത്തുന്നു. എന്തുകൊണ്ടാണ് താൻ കിസ്സിക് ചെയ്യാൻ തീരുമാനിച്ചതെന്ന് ശ്രീലീല ഇപ്പോൾ തുറന്ന് പറഞ്ഞിരിക്കുകയാണ്.
തൻ്റെ പുതിയ ചിത്രമായ റോബിൻ ഹുഡിൻ്റെ വാർത്താ സമ്മേളനത്തിലാണ് നടി ഇക്കാര്യം പറഞ്ഞത്. കിസ്സിക് ഒരു സാധാരണ നൃത്ത നമ്പറല്ല. അതിന് പിന്നിൽ ശക്തമായ കാരണമുണ്ടെന്നും അത് സിനിമ റിലീസ് ചെയ്യുമ്പോൾ മനസിലാകുമെന്നും ശ്രീലീല പറഞ്ഞു.
ദേവി ശ്രീ പ്രസാദാണ് കിസിക് എന്ന ഗാനത്തിൻ്റെ സംഗീത സംവിധായകൻ. പുഷ്പ ദ റൈസ് എന്ന ചിത്രത്തിലെ സംഗീത സംവിധാനത്തിന് ദേവി ശ്രീ പ്രസാദ് ദേശീയ അവാർഡ് നേടിയിരുന്നു. ഡാൻസ് നമ്പറിനായി ശ്രീലീലയ്ക്ക് രണ്ട് കോടി രൂപയാണ് പ്രതിഫലം ലഭിച്ചതെന്നാണ് റിപ്പോർട്ടുകൾ. ഊ ആണ്ടവയായി അഭിനയിച്ചതിന് സാമന്തയ്ക്ക് ലഭിച്ചത് അഞ്ച് കോടി രൂപയാണ്.
അതേസമയം, തൻ്റെ പ്രതിഫലത്തെ കുറിച്ച് നിർമ്മാതാവുമായി ചർച്ച ചെയ്തിട്ടില്ലെന്ന് ശ്രീലീല വ്യക്തമാക്കി. കിസിക്കിലെ അഭിനയത്തിന് സാമന്ത റൂത്ത് പ്രഭു, ശോഭിത എന്നിവരിൽ നിന്ന് ശ്രീലീല പ്രശംസ നേടിയിരുന്നു.
സുകുമാർ സംവിധാനം ചെയ്യുന്ന പുഷ്പ 2 ഡിസംബർ 5 ന് തിയറ്ററുകളിലെത്തും. ആദ്യ ഭാഗത്തെ പോലെ തന്നെ ചിത്രത്തിലും അല്ലു അർജുൻ, ഫഹദ് ഫാസിൽ, രശ്മിക മന്ദാന എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്