വീരമൃത്യു വരിച്ച ക്യാപ്റ്റൻ അൻഷുമാൻ്റെ ജീവിത പങ്കാളി സ്മൃതി സിങ്ങെന്ന് തെറ്റിദ്ധരിച്ച് തന്റെ ചിത്രങ്ങൾ ഉപയോഗിക്കുന്നുവെന്ന പരാതിയുമായി മലയാള നടിയും സോഷ്യൽ മീഡിയ ഇൻഫ്ലുവെൻസറും മോഡലുമായ രേഷ്മ സെബാസ്റ്റ്യൻ രംഗത്ത്.
'ഇത് സ്മൃതി സിങ്ങിന്റെ (ഇന്ത്യൻ ആർമി സൈനികനായ ക്യാപ്റ്റൻ അൻഷുമാൻ സിങ്ങിന്റെ വിധവ) ഇൻസ്റ്റഗ്രാം അക്കൗണ്ടല്ല. പ്രൊഫൈൽ വിശദാംശങ്ങളും ബയോയും പരിശോധിക്കുക.
തെറ്റായ വിവരങ്ങളും വിദ്വേഷ കമന്റുകളും പ്രചരിപ്പിക്കുന്നതിൽ നിന്ന് ദയവായി വിട്ടുനിൽക്കുക. എല്ലാത്തിനും പരിധിയുണ്ട്, എന്നാണ് രേഷ്മ സോഷ്യൽ മീഡിയയിൽ കുറിച്ചത്.
തന്റെ പേരും ചിത്രവും ഉപയോഗിച്ച് സ്‌മൃതി സിങ്ങിനെ കുറിച്ച് തെറ്റായ വാർത്തകൾ പ്രചരിപ്പിക്കുന്നുവെന്നും ഇതിനെതിരെ താൻ നിയമനടപടിക്കൊരുങ്ങുമെന്നും രേഷ്മ സോഷ്യൽ മീഡിയയിലൂടെ പ്രതികരിച്ചു.
കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ക്യാപ്റ്റൻ അൻഷുമാൻ സിങ്ങിന്റെ ഭാര്യ സ്മൃതി സിങ്ങിനെതിരെ സമൂഹ മാധ്യമങ്ങളിൽ വലിയ തോതിൽ സെെബർ ആക്രമണം നടക്കുന്നുണ്ട്. സ്മൃതിക്കെതിരെ അധിക്ഷേപകരമായ പരാമർശങ്ങൾ നടത്തിയ വ്യക്തിക്കെതിരേ ദേശീയ വനിതാ കമ്മിഷൻ നൽകിയ പരാതിയിൽ ഡൽഹി പൊലീസ് കേസുടുക്കുകയും ചെയ്തിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്