24 മണിക്കൂറിനിടെ ആറ് ശസ്ത്രക്രിയ; എല്ലാം സൗന്ദര്യത്തിന് വേണ്ടി, ഒടുവില്‍ യുവതിക്ക് ദാരുണാന്ത്യം

NOVEMBER 12, 2024, 6:01 PM

ബീജിങ്:24 മണിക്കൂറുകള്‍ക്കകം ആറ് സൗന്ദര്യവര്‍ധക ശസ്ത്രക്രിയകള്‍ക്ക് വിധേയായതിന് പിന്നാലെ യുവതിയ്ക്ക് ദാരുണാന്ത്യം സംഭവിച്ച വാര്‍ത്തയാണ് ഇപ്പോള്‍ ചര്‍ച്ച. ചൈനയിലെ ഗുവാങ്ഷി പ്രവിശ്യയിലെ ഗുയിഗാങ് സ്വദേശിനിയായ ലിയു (32) എന്ന യുവതിക്കാണ് സൗന്ദര്യവര്‍ധക ശസ്ത്രക്രിയയ്ക്ക് പിന്നാലെ ജീവന്‍ നഷ്ടപ്പെട്ടത്.

2020 ഡിസംബറിലായിരുന്നു സംഭവം. ഇതിന് പിന്നാലെ ലിയുവിന്റെ കുടുംബം നഷ്ടപരിഹാരം തേടി കോടതിയെ സമീപിച്ചിരുന്നു. എന്നാല്‍ കുടുംബം ആവശ്യപ്പെട്ടതിന്റെ പാതി തുക മാത്രമാണ് കോടതി അനുവദിച്ചത്.

നാല്‍പ്പതിനായിരത്തിലധികം യുവാന്‍ (ഏകദേശം 4,66,397 രൂപ) ലോണ്‍ എടുത്താണ് ലിയു സൗന്ദര്യവര്‍ധക ശസ്ത്രക്രിയക്കായി ദക്ഷിണ ചൈനയിലെ നാനിങ്ങിലെ ക്ലിനിക്കിലേക്ക് 2020 ഡിസംബര്‍ ഒന്‍പതാം തീയതി എത്തിയത്. മൂക്കിനും കണ്‍പോളയ്ക്കുമുള്ള ശസ്ത്രക്രിയകളായിരുന്നു ആദ്യഘട്ടത്തില്‍ ഉണ്ടായിരുന്നത്. ഏകദേശം അഞ്ചുമണിക്കൂര്‍ ഇത് നീണ്ടുനിന്നെന്ന് സൗത്ത് ചൈന മോണിങ് പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്യുന്നു.

പിറ്റേന്ന് രാവിലെ, തുടയില്‍ നിന്ന് വലിച്ചെടുത്ത കൊഴുപ്പ് മുഖത്തും മാറിടത്തിലും കുത്തിവെക്കുന്ന ശസ്ത്രക്രിയയ്ക്കും ലിയു വിധേയയായി. ഡിസംബര്‍ 11-ന് ഡിസ്ചാര്‍ജ് ആയ ലിയു, ക്ലിനിക്കിലെ ലിഫ്റ്റില്‍ കുഴഞ്ഞുവീഴുകയായിരുന്നു. ഉടന്‍തന്നെ അടിയന്തര വൈദ്യസഹായം നല്‍കിയെങ്കിലും ലിയുവിന്റെ നില ഗുരുതരമായി. മറ്റൊരു ആശുപത്രിയില്‍ എത്തിച്ചെങ്കിലും അന്ന് വൈകുന്നേരത്തോടെ മരണം സംഭവിച്ചു.

പള്‍മണറി എംബോളിസമാണ് ലിയുവിന്റെ മരണത്തിന് കാരണമെന്നും ലിപോസക്ഷനെ തുടര്‍ന്നാണ് ഇത്തരമൊരു അവസ്ഥ ലിയുവിന് ഉണ്ടായതെന്നും പോസ്റ്റ് മോര്‍ട്ടത്തില്‍ വ്യക്തമായിരുന്നു. തുടര്‍ന്ന് 1.19 ദശലക്ഷം യുവാന്‍ (ഏകദേശം 1,37,66,127 രൂപ) നഷ്ടപരിഹാരം തേടി ലിയുവിന്റെ കുടുംബം കോടതിയെ സമീപിച്ചു. കുടുംബം ആവശ്യപ്പെട്ട തുകതന്നെ ആശുപത്രി നഷ്ടപരിഹാരമായി നല്‍കണമെന്നായിരുന്നു കോടതിവിധി. എന്നാല്‍, ആശുപത്രി അപ്പീല്‍ നല്‍കി. തുടര്‍ന്ന് 590,000 യുവാന്‍ ( 68,82,656 രൂപ) നഷ്ടപരിഹാരമായി നല്‍കാന്‍ വിധിക്കുകയായിരുന്നു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam