രണ്ട് വർഷം മുമ്പ് തന്റെ നാല് കുട്ടികളുമായി പാകിസ്ഥാനിൽ നിന്ന് അനധികൃതമായി ഇന്ത്യയിലെത്തിയ പാകിസ്ഥാൻ വനിത സീമ ഹൈദറിനും പങ്കാളി സച്ചിൻ മീണയ്ക്കും പെൺകുഞ്ഞ് ജനിച്ചു.
ഗ്രേറ്റർ നോയിഡയിലെ ഒരു സ്വകാര്യ ആശുപത്രിയിൽ പുലർച്ചെ 4 മണിയോടെയാണ് ഹൈദർ പെൺകുഞ്ഞിന് ജന്മം നൽകിയത്.
അമ്മയും കുഞ്ഞും സുഖമായിരിക്കുകയാണെന്ന് ദമ്പതികളുടെ അഭിഭാഷകൻ എ പി സിംഗ് പറഞ്ഞു. അമ്മയും കുഞ്ഞും സുരക്ഷിതരാണ്. സോഷ്യൽ മീഡിയ വഴി പെൺകുട്ടിക്ക് ഒരു പേര് നിർദ്ദേശിക്കാൻ ഞാൻ ആളുകളെ ക്ഷണിക്കുന്നുവെന്നും അഭിഭാഷകൻ പറഞ്ഞു.
പാകിസ്ഥാനിലെ സിന്ധ് പ്രവിശ്യയിലെ ജേക്കബാബാദിൽ നിന്നാണ് 32 കാരിയായ ഹൈദർ തന്റെ കുട്ടികളെയും കൂട്ടി 2023 മെയ് മാസത്തിൽ നേപ്പാൾ വഴി ഇന്ത്യയിലേക്ക് എത്തിയത്. 2019 ൽ ഒരു ഓൺലൈൻ ഗെയിം കളിക്കുന്നതിനിടെയാണ് ഇരുവരും പരിചയപ്പെട്ടത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്