കൊച്ചി: സോഷ്യല്‍ മീഡിയയില്‍ തന്റെ പേരില്‍ പ്രചരിക്കുന്ന ബിക്കിനി ചിത്രങ്ങളും വീഡിയോകളും വ്യാജമാണെന്ന് വ്യക്തമാക്കി നടി രുക്മിണി വസന്ത് സൈബര്‍ ക്രൈം വിഭാഗത്തിന് പരാതി നല്‍കി. നിര്‍മിത ബുദ്ധി സാങ്കേതികവിദ്യയും ഡീപ്‌ഫേക്കും ഉപയോഗിച്ച് കൃത്രിമമായി നിര്‍മിച്ചതാണ് ഈ ദൃശ്യങ്ങളെന്നും സംഭവത്തില്‍ കുറ്റക്കാര്‍ക്കെതിരെ കര്‍ശന നിയമനടപടി സ്വീകരിക്കണമെന്നും താരം ആവശ്യപ്പെട്ടു.
കഴിഞ്ഞ വെള്ളിയാഴ്ചയാണ് സ്വിമ്മിംഗ് പൂളിലെ ഒരു പ്രൊഫഷണല്‍ ഫോട്ടോഷൂട്ടിന്റെ അണിയറ ദൃശ്യങ്ങള്‍ എന്ന രീതിയില്‍ ഒരു വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചത്. ദൃശ്യങ്ങളിലുള്ളത് രുക്മിണിയാണെന്ന തരത്തിലായിരുന്നു പ്രചാരണം. യഥാര്‍ത്ഥമെന്ന് തോന്നിപ്പിക്കുന്ന വിധത്തിലുള്ളതായിരുന്നു ഈ ഡീപ്‌ഫേക്ക് ദൃശ്യങ്ങള്‍.
പരാതി നല്‍കിയിട്ടുണ്ട്. സൈബര്‍ ക്രൈം വിഭാഗം വിശദമായ അന്വേഷണം നടത്തുമെന്ന് പൂര്‍ണ്ണ വിശ്വാസമുണ്ട്. നടിമാര്‍ മാത്രമല്ല ഇത്തരം സൈബര്‍ ആക്രമണങ്ങള്‍ക്ക് ഇരയാവുന്നത്. ഒട്ടേറെ സാധാരണക്കാരായ പെണ്‍കുട്ടികളും സ്ത്രീകളും ഇതിന് ഇരയാവുന്നുണ്ട്. അത് തികച്ചും തെറ്റായ പ്രവണതയാണ്, ഒരിക്കലും അംഗീകരിക്കാന്‍ കഴിയില്ലെന്ന് സൈബര്‍ സെല്ലില്‍ ഔദ്യോഗികമായി പരാതി നല്‍കിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കവെ രുക്മിണി വ്യക്തമാക്കി.
തന്റെ ഇന്‍സ്റ്റാഗ്രാം സ്റ്റോറിയിലൂടെയും താരം നേരത്തെ പ്രസ്താവന പുറത്തിറക്കിയിരുന്നു. ഇത്തരം വ്യാജ ഉള്ളടക്കങ്ങള്‍ പങ്കുവെക്കുന്നതില്‍ നിന്നും അതിനോട് പ്രതികരിക്കുന്നതില്‍ നിന്നും വിട്ടുനില്‍ക്കണമെന്ന് അവര്‍ ആരാധകരോട് അഭ്യര്‍ത്ഥിച്ചു. സാങ്കേതിക വിദ്യയ്ക്ക് ഒട്ടനവധി നല്ല വശങ്ങളുണ്ടെങ്കിലും, അതിനെ ഇത്തരത്തില്‍ നിരുത്തരവാദപരമായി ഉപയോഗിക്കുന്നത് വ്യക്തി സ്വാതന്ത്ര്യത്തിന്മേലുള്ള കടുത്ത ലംഘനമാണെന്നും താരം കൂട്ടിച്ചേര്‍ത്തു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
