ഉദയ്പുർ : പ്രശസ്ത സിനിമാ നിർമാതാവും നടൻ ജീവയുടെ പിതാവുമായ ആർ.ബി ചൗധരി അന്തരിച്ചു. രാജസ്ഥാനിലെ ഉദയ്പൂരിലുണ്ടായ കാറപകടത്തിൽ ഗുരുതര പരിക്കേറ്റതിനെത്തുടർന്നാണ് അന്ത്യം.
1988 മുതൽ സൂപ്പർ ഗുഡ് ഫിലിംസ് ബാനറിൽ സിനിമകൾ നിർമിക്കുന്ന വ്യക്തിയാണ് ആർ.ബി ചൗധരി. കീർത്തി ചക്ര ഉൾപ്പെടെയുള്ള മലയാള സിനിമകളും നിർമിച്ചിട്ടുണ്ട്. 'പുതു വസന്തം' (1990) ആയിരുന്നു അദ്ദേഹം നിർമിച്ച ആദ്യ തമിഴ് സിനിമ. ഈ ചിത്രത്തിന് തമിഴ്‌നാട് സംസ്ഥാന ചലച്ചിത്ര അവാർഡ് ലഭിച്ചു. പിന്നീട് കെഎസ് രവികുമാർ സംവിധാനം ചെയ്ത 'പുരിയാദ പുതിർ' (1990) എന്ന ചിത്രം അദ്ദേഹത്തെ ശ്രദ്ധേയനാക്കി.
ചേരൻ പാണ്ഡ്യൻ (1991), ഊർ മര്യാദൈ (1992), ഗോകുലം (1993), നട്ടമൈ (1994), പൂവേ ഉനക്കാഗ (1996), സുന്ദര പുരുഷൻ (1996), മിസ്റ്റർ റോമിയോ (1996), സൂര്യവംശം (1997), തുള്ളാത മനവും തുള്ളും (1999), ആനന്ദം (2001), കീർത്തി ചക്ര (2006), ജില്ല (2014), ഗോഡ്ഫാദർ (2021), ഫഹദ് ഫാസിലും വടിവേലുവും ഒന്നിച്ച മാരീസൻ (2025) തുടങ്ങിയ ചിത്രങ്ങളും നിർമിച്ചു. നിരവധി താരങ്ങളെ അദ്ദേഹം സിനിമ ലോകത്ത് പരിചയപ്പെടുത്തി.
ഏഴ് തവണ തമിഴ്‌നാട് സംസ്ഥാന ഫിലിം അവാർഡുകൾ ലഭിച്ചിട്ടുണ്ട്. മക്കളായ ജീവയും ജിത്തൻ രമേശും അറിയപ്പെടുന്ന നടന്മാരാണ്. 'തിത്തിക്കുദേ' (2003), 'കീർത്തി ചക്ര' (2006), 'ഇ' (2006), 'കച്ചേരി ആരംഭം' (2010), 'രൗത്തരം' (2011), 'കളത്തിൽ സന്ധിപ്പോം' (2021) തുടങ്ങിയ സൂപ്പർ ഗുഡ് ഫിലിംസ് നിർമ്മിച്ച ചിത്രങ്ങളിൽ ജീവ അഭിനയിച്ചിട്ടുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
