നിരവധി ആരാധകരുള്ള ബോളിവുഡ് താരമാണ് രൺബീർ കപൂർ. കപൂർ കുടുംബത്തിന്റെ എല്ലാ വിവരങ്ങളും സോഷ്യൽ മീഡിയയിൽ വൈറലാണ്.
മകൾ ജനിച്ചതിന് ശേഷം താൻ പുകവലി നിർത്തിയെന്നാണ് ഇപ്പോൾ രൺബീർ കപൂർ പറയുന്നത്. മരണത്തെ താൻ ഒരിക്കലും ഭയപ്പെട്ടിരുന്നില്ലെന്നും എന്നാൽ മകൾ ജനിച്ചതിന് ശേഷം തൻ്റെ കാഴ്ചപ്പാടുകൾ മാറിയെന്നും താരം പറയുന്നു.
ഞാനിപ്പോൾ ഒരു പിതാവാണ്. എൻ്റെ ജീവിതത്തിലെ മറ്റൊരു ഘട്ടമായാണ് ഞാൻ ഇതിനെ കാണുന്നത്. ഞാൻ പുനർജനിച്ചതുപോലെ തോന്നുന്നു. ഇപ്പോൾ പുതിയ ചിന്തകളും ആശയങ്ങളും മാത്രമേ ഉള്ളൂ. എൻ്റെ മകൾ റാഹയുടെ ജനനത്തിനു ശേഷം എൻ്റെ പല കാഴ്ചപ്പാടുകളും മാറി.
ഞാൻ ഒരിക്കലും മരണത്തെ ഭയപ്പെട്ടിരുന്നില്ല. 71-ൽ മരിക്കുമെന്ന് ഞാൻ കരുതി. എന്നാൽ ഇപ്പോൾ അത് വളരെ അടുത്താണെന്ന് എനിക്ക് തോന്നുന്നു. എനിക്ക് മുന്നിൽ ഇനി 30 വർഷം കൂടി മാത്രം. ഇപ്പോൾ അത്തരം ചിന്തയാണ് എൻ്റെ മനസ്സിൽ.
അതിന് കാരണം റാഹയാണ്. റാഹ ജനിച്ചതിന് ശേഷം ഞാൻ പുകവലി നിർത്തി. 17 ാം വയസില്‍ ആണ് പുകവലി ആരംഭിക്കുന്നത്. ഇപ്പോള്‍ പൂർണമായും അത് ഉപേക്ഷിച്ചതായും രൺബീർ പറയുന്നു
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

16-ാം വയസ്സിൽ വിവാഹം, സഹോദരിയുമായി തെറ്റി; സിനിമയെ വെല്ലുന്ന ആശ ഭോസ്ലെയുടെ ജീവിതം
ചായ കുടിക്കുന്നവർ പശുവിനെ കൊല്ലുന്നവർ; ഹിന്ദുക്കൾ ചായ കുടിക്കരുത്, അത് ഹൈന്ദവ സംസ്കാരത്തിനെതിരാണ്:
ഹൃദയസ്തംഭനത്തെ തുടർന്ന് ഗായിക ആശ ഭോസ്ലെ ആശുപത്രിയിൽ
ടോം ഹോളണ്ടിനോടുള്ള പ്രണയം ടാറ്റൂവിലൂടെ വെളിപ്പെടുത്തി സെൻഡയ; റെഡ് കാർപെറ്റിൽ താരമായി 'ബാക്ക്ലെസ്'