എനിക്ക് മാനേജരില്ല, മലയാളത്തിൽ ഏറ്റവും എളുപ്പം സമീപിക്കാവുന്ന നടൻ ഞാൻ; പൃഥ്വിരാജ്

JUNE 25, 2026, 11:14 PM

മലയാള സിനിമയിൽ വൈവിധ്യമാർന്ന കഥാപാത്രങ്ങളിലൂടെയും സിനിമാ തിരഞ്ഞെടുപ്പുകളിലൂടെയും പ്രേക്ഷകരെ വിസ്മയിപ്പിക്കുന്ന നടൻ പൃഥ്വിരാജ് തന്റെ സിനിമാ ജീവിതത്തെക്കുറിച്ച് മനസ്സ് തുറക്കുന്നു. മലയാള സിനിമാ ഇൻഡസ്ട്രിയിൽ ഏറ്റവും എളുപ്പത്തിൽ സമീപിക്കാൻ കഴിയുന്ന നടൻ താനാണെന്നും തനിക്ക് കഥകൾ കേൾക്കാൻ ഇപ്പോഴും വലിയ ഇഷ്ടമാണെന്നും താരം വെളിപ്പെടുത്തി. 

തനിക്ക് കഥകൾ തെരഞ്ഞെടുക്കാൻ ഒരു മാനേജരില്ല എന്നതാണ് തന്റെ ഏറ്റവും വലിയ പ്രത്യേകതയെന്ന് പൃഥ്വിരാജ് പറയുന്നു. സിനിമയിലെ ഭൂരിഭാഗം പേരും താൻ പറയുന്നതിനോട് യോജിക്കുമെന്നാണ് വിശ്വസിക്കുന്നത്. തനിക്ക് വരുന്ന കഥകൾ കേൾക്കാനും വായിക്കാനും അതിൽ നിന്ന് നല്ലത് മാത്രം ഫിൽറ്റർ ചെയ്ത് നൽകാനും ഇടനിലക്കാരായി ആരുമില്ല. ഒരു കഥ പറയാനുണ്ടെങ്കിൽ ആർക്കും തന്നെ നേരിട്ട് സമീപിക്കാമെന്നും, അത് കഥ പറയുന്നയാളുടെ ഭാഗ്യവും തന്റെ സമയവും പോലെയിരിക്കുമെന്നും താരം കൂട്ടിച്ചേർത്തു.

കഥകൾ കേൾക്കാൻ തനിക്ക് ഒരുപാട് ഇഷ്ടമാണെന്നും അത്തരത്തിൽ ഇഷ്ടപ്പെട്ട് ചെയ്ത നിരവധി സിനിമകൾ കരിയറിൽ ഉണ്ടായിട്ടുണ്ടെന്നും പൃഥ്വിരാജ് പറഞ്ഞു. ആരെങ്കിലും ഒരു കഥ പറഞ്ഞ് അത് ശരിക്കും ഇഷ്ടമായാൽ, താൻ ആദ്യം പറയുന്നത് ഈ സിനിമ തീർച്ചയായും ചെയ്യാൻ ആഗ്രഹമുണ്ടെന്നും എന്നാൽ അത് എപ്പോൾ സാധിക്കുമെന്ന് ഇപ്പോൾ പറയാൻ കഴിയില്ലെന്നുമാണ്. അതിന് അവർ ഞങ്ങൾ കാത്തിരിക്കാം എന്ന് മറുപടി പറയുമ്പോൾ വലിയ സന്തോഷം തോന്നാറുണ്ടെന്നും പിന്നീട് തന്റെ സമയവും ഷെഡ്യൂളും ഒത്തുചേർത്ത് ആ സിനിമ യാഥാർഥ്യമാക്കാനാണ് ശ്രമിക്കാറുള്ളതെന്നും താരം വ്യക്തമാക്കി.

vachakam
vachakam
vachakam

നിരവധി വമ്പൻ പ്രോജക്ടുകളാണ് പൃഥ്വിരാജിന്റേതായി അണിയറയിൽ ഒരുങ്ങുന്നത്. പൃഥ്വിരാജ് നായകനാകുന്ന ‘ഐ നോബഡി’ തിയേറ്ററുകളിൽ റിലീസിന് ഒരുങ്ങുകയാണ്. ഇതിന് പുറമെ വൈശാഖിന്റെ സംവിധാനത്തിൽ ഒരുങ്ങുന്ന ആക്ഷൻ ത്രില്ലർ ചിത്രം ‘ഖലീഫ’, എസ്.എസ്. രാജമൗലി-മഹേഷ് ബാബു കൂട്ടുകെട്ടിലിറങ്ങുന്ന ബിഗ് ബജറ്റ് ചിത്രം ‘വാരാണസി’, മേഘ്ന ഗുൽസാറിന്റെ ‘ദായ്റ’, ഭ്രമയുഗത്തിന് ശേഷം രാഹുൽ സദാശിവൻ സംവിധാനം ചെയ്യുന്ന ‘ഒടിയൻ: ദ ഏജ് ഓഫ് ഇല്ല്യൂഷൻ’ എന്നിവയുൾപ്പെടെ നിരവധി ചിത്രങ്ങളാണ് പൃഥ്വിരാജിന്റേതായി വരാനിരിക്കുന്നത്.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam