ഫോട്ടോ അശ്ലീലമായി എഡിറ്റ് ചെയ്ത് പ്രചരിപ്പിച്ചു; നിയമനടപടിയുമായി നടി അന്ന രാജൻ

JULY 14, 2026, 4:12 AM

കൊച്ചി: സാമൂഹ്യമാധ്യമങ്ങളിൽ തന്റെ ചിത്രം അശ്ലീലവും അപകീർത്തികരവുമായി എഡിറ്റ് ചെയ്ത് പ്രചരിപ്പിച്ച സംഭവത്തിൽ ശക്തമായ പ്രതിഷേധവുമായി നടി അന്ന രാജൻ. ഇൻസ്റ്റാഗ്രാമിലെ ഒരു അക്കൗണ്ടിലൂടെയാണ് അന്നയുടെ ചിത്രങ്ങൾ മോശം രീതിയിൽ എഡിറ്റ് ചെയ്ത് പങ്കുവെച്ചതെന്ന് താരം വ്യക്തമാക്കി. അതേ അക്കൗണ്ടിൽ മറ്റ് നിരവധി നടിമാരുടെ ചിത്രങ്ങളും സമാന രീതിയിൽ പ്രചരിപ്പിച്ചതായും പറയുന്നു.

ഇത്തരം പ്രവൃത്തി തന്റെ വ്യക്തിത്വത്തെയും അന്തസ്സിനെയും അപമാനിക്കുന്നതാണെന്ന് അന്ന രാജൻ പ്രതികരിച്ചു. കുറ്റക്കാർക്കെതിരെ നിയമപരമായി പോരാടുമെന്നും നീതി ലഭിക്കുന്നതുവരെ നടപടികൾ തുടരുമെന്നും താരം അറിയിച്ചു.

സംഭവത്തിൽ അടിയന്തര ഇടപെടൽ വേണമെന്ന് ആവശ്യപ്പെട്ട് കേരള പൊലീസിനെയും സൈബർ പൊലീസിനെയും അന്ന ടാഗ് ചെയ്ത് അഭ്യർഥിച്ചിട്ടുണ്ട്. ആവശ്യമായ തെളിവുകൾ കൈവശമുണ്ടെന്നും, ഔദ്യോഗികമായി പരാതി നൽകുമെന്നും നടി വ്യക്തമാക്കി.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam