നടനും മോഡലുമായ പാട്രിക് ഷ്വാസ്‌നെഗറും കാമുകി അംബി ചാമ്പ്യനും വിവാഹിതരായി. സെപ്റ്റംബർ 6 ന് ഇഡാഹോയിലെ കൊയർ ഡി'അലീനിലുള്ള എക്സ്ക്ലൂസീവ് ഗോസർ റാഞ്ച് കൺട്രി ക്ലബ്ബിൽ നടന്ന വിവാഹ ചടങ്ങിൽ അടുത്ത കുടുംബാംഗങ്ങളും സുഹൃത്തുക്കളും പങ്കെടുത്തു. വിവാഹത്തിൽ നിരവധി ഹോളിവുഡ് താരങ്ങൾ പങ്കെടുത്തു.
2023 ഡിസംബറിലാണ് പാട്രിക്കിന്റെയും ആംബിയുടെയും വിവാഹനിശ്ചയം കഴിഞ്ഞത്. പത്ത് വർഷത്തോളം ലിവിങ് ടുഗെദർ റിലേഷൻഷിപ്പിലായിരുന്ന ഇരുവരും കാത്തിരുന്ന ഒരു ദിവസമായിരുന്നു വിവാഹം.
എന്നും എന്നന്നേക്കും എന്ന തലക്കെട്ടോടെയാണ് ഇരുവരും വിവാഹ ഫോട്ടോകൾ പങ്കുവച്ചത്. ചിത്രം ഏറ്റെടുത്ത ആരാധകർ ആശംസകളുമായി കമന്റ് ബോക്സിലെത്തി. 2015 ൽ ആണ് പാട്രിക് ഷ്വാസ്നെഗറും ആംബി ചാമ്പ്യനും ഡേറ്റിങ് ആരംഭിച്ചത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്