എന്റെ സ്‌നേഹത്തിന്റെ ഭാഷ ! മകളുടെ ഒന്നാം പിറന്നാളിന് സ്വന്തമായി കേക്കുണ്ടാക്കി ദീപിക പദുക്കോണ്‍

SEPTEMBER 10, 2025, 9:24 AM

ബോളിവുഡിലെ താരമ്പതിമാരാണ് ദീപിക പദുക്കോണും രണ്‍വീര്‍ സിങ്ങും. കഴിഞ്ഞ വര്‍ഷം സെപ്റ്റംബറിലാണ് ഇരുവര്‍ക്കും മകള്‍ ദുവ പദുക്കോണ്‍ സിങ് പിറന്നത്. 

കഴിഞ്ഞ ദിവസമാണ് കുഞ്ഞ് ദുവയ്ക്ക് ഒരു വയസ് തികഞ്ഞത്. ജന്മദിനത്തിന് ശേഷം ഇപ്പോള്‍ പിറന്നാള്‍ കേക്കിന്റെ ചിത്രം പങ്കുവെച്ചിരിക്കുകയാണ് ദീപിക.

 'എന്റെ സ്‌നേഹത്തിന്റെ ഭാഷ... എന്റെ മകളുടെ ഒന്നാം പിറന്നാളാഘോഷത്തിനായി കേക്ക് ബെയ്ക്ക് ചെയ്യുക'- താനുണ്ടാക്കിയ കേക്കിന്റെ ചിത്രം പങ്കുവെച്ചുകൊണ്ട് ദീപിക ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു. ഡാര്‍ക്ക് ചോക്കലേറ്റ് കേക്കിന്‍റെ ചിത്രമാണ് താരം പങ്കുവച്ചത്. 

vachakam
vachakam
vachakam

കേക്കിന് മുകളിലായി സ്വര്‍ണനിറത്തിലുള്ള ഒരു മെഴുകുതിരിയുണ്ടായിരുന്നു. ഒരു കഷ്ണം മുറിച്ച നിലയിലുള്ള കേക്കിന്റെ ചിത്രമാണ് ദീപിക പോസ്റ്റ് ചെയ്തത്. പിറന്നാള്‍ ദിനത്തില്‍ മകള്‍ക്കായി കേക്ക് ബെയ്ക്ക് ചെയ്‌തെടുത്തത് ദീപിക തന്നെയാണ്. മകളുടെ ചിത്രം രണ്‍വീറും ദീപികയും പുറത്തുവിട്ടിട്ടില്ല. 

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam