സാമന്ത സമ്മാനിച്ച കാറിൽ ശോഭിതയുമായി നാഗചൈതന്യ; പിന്നാലെ സോഷ്യൽ മീഡിയയിൽ വിമർശനം 

JULY 30, 2025, 12:05 AM

തെലുങ്ക് നടൻ നാ​ഗചൈതന്യയുടെ ഒരു വീഡിയോ സോഷ്യൽ മീഡിയ വീണ്ടും ചർച്ചയാവുന്നു. നടിയും ഭാര്യയുമായ ശോഭിത ധുലിപാലയ്ക്കൊപ്പം ചുവന്ന കാർ ഓടിച്ച് പോകുന്ന നാ​ഗചൈതന്യയുടെ വിഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാവുന്നത്.

അതേസമയം നാ​ഗചൈതന്യ ഓടിക്കുന്ന ചുവന്ന കാർ ഫെറാറിയാണെന്നും അത് സമ്മാനിച്ചത് മുൻ ഭാര്യ സാമന്തയാണെന്നും ആണ് ആരാധകർ പറയുന്നത്. സാമന്ത ഇരുന്ന സീറ്റിൽ ശോഭിതയെ ഇരുത്തിയ നാ​ഗചൈതന്യയ്ക്ക് എതിരെ വലിയ വിമർശനങ്ങൾ ആണ് വരുന്നത്. പണത്തിനും കാറിനും വില കൽപ്പിക്കുന്നു, എന്നാൽ നാ​ഗചൈതന്യ സമ്മാനം നൽകിയ വ്യക്തിയെ വിലമതിച്ചില്ല എന്നിങ്ങനെയാണ് ആരാധകരുടെ കമന്റുകൾ. 

എന്നാൽ നാ​ഗചൈതന്യ ശോഭിതയുമായി യാത്ര ചെയ്തത് നടൻ സ്വന്തം പണം ഉപയോ​ഗിച്ച് വാങ്ങിയ കാറിലാണെന്ന് വ്യക്തമാക്കി മറ്റ് ചിലർ രം​ഗത്ത് എത്തി. സാമന്തയ്ക്കൊപ്പം നാ​ഗചൈതന്യ നിൽക്കുന്ന ഫോട്ടോയിലെ കാർ ഫെറാറിയാണ്. എന്നാൽ അതേ കാറിൽ അല്ല നടൻ ശോഭിതയുമായി യാത്ര ചെയ്തതെന്നും നാ​ഗചൈതന്യ ഓടിച്ചത് നിസ്സാൻ ജിടിആർ ആണെന്നും ആണ് അദ്ദേഹത്തിന്റെ ആരാധകർ പറയുന്നത്.

vachakam
vachakam
vachakam


വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam