ഡിലൻ  സ്പ്രൗസും നിക്ക് ജോനാസും എന്റെ കാമുകന്മാരായിരുന്നു! പഴയ പ്രണയം വെളിപ്പെടുത്തി മൈലി സൈറസ്

MARCH 25, 2026, 12:55 AM

വർഷങ്ങളായി ആരാധകർക്കിടയിലുണ്ടായിരുന്ന ഗോസിപ്പുകൾക്ക് ഒടുവിൽ വിരാമം. താൻ ഡിസ്നി താരം ഡിലൻ സ്പ്രൗസുമായി  പ്രണയത്തിലായിരുന്നുവെന്ന് മൈലി സൈറസ് വെളിപ്പെടുത്തി.

ഡിസ്നി പ്ലസിലും ഹുലു (Hulu) പ്ലാറ്റ്‌ഫോമിലും മാർച്ച് 24-ന് റിലീസ് ചെയ്ത 'ഹന്ന മോണ്ടാന 20ത്ത് ആനിവേഴ്സറി സ്പെഷ്യലിലാണ്' മൈലി തന്റെ പഴയകാല പ്രണയത്തെക്കുറിച്ച് മനസ്സ് തുറന്നത്.

"ഡിലൻ സ്പ്രൗസ് എന്റെ കാമുകനായിരുന്നു. അവൻ അന്ന് ഏറ്റവും ക്യൂട്ട് ആണെന്ന് എനിക്ക് തോന്നിയിട്ടുണ്ട്. ഇത് സത്യമാണ്, ഞാൻ ഇത് സ്ഥിരീകരിക്കുന്നു," എന്ന് അലക്സ് കൂപ്പറുമായുള്ള അഭിമുഖത്തിൽ മൈലി പറഞ്ഞു.

vachakam
vachakam
vachakam

ഡിലനും സഹോദരൻ കോൾ സ്പ്രൗസിനുമൊപ്പം ചിലവഴിച്ച നിമിഷങ്ങളും മൈലി ഓർത്തെടുത്തു. അവരുടെ അച്ഛൻ തങ്ങളെ സുഷി (Sushi) കഴിക്കാൻ കൊണ്ടുപോകാറുണ്ടായിരുന്നുവെന്നും ഡിലനോടായിരുന്നു തനിക്ക് ക്രഷ് ഉണ്ടായിരുന്നതെന്നും മൈലി കൂട്ടിച്ചേർത്തു.

2006-ൽ പുറത്തിറങ്ങിയ ഡിസ്നി ക്രോസ് ഓവർ എപ്പിസോഡായ 'ദാറ്റ്സ് സോ സ്യൂട്ട് ലൈഫ് ഓഫ് ഹന്ന മോണ്ടാന'യിൽ ഇരുവരും ഒന്നിച്ചഭിനയിച്ചിട്ടുണ്ട്. മുൻപ് ഒരു അഭിമുഖത്തിൽ ഡിലൻ സ്പ്രൗസും ഈ ബന്ധത്തെക്കുറിച്ച് സൂചിപ്പിച്ചിരുന്നു. "ഞങ്ങൾ പ്രണയിച്ചിരുന്നു, എന്നാൽ നിക്ക് ജോനാസ് കടന്നുവന്നതോടെ എല്ലാം അവസാനിച്ചു," എന്നായിരുന്നു അന്ന് ഡിലൻ തമാശയായി പറഞ്ഞത്.

പിന്നീട് നിക്ക് ജോനാസുമായി മൈലി പ്രണയത്തിലായതും വലിയ വാർത്തയായിരുന്നു. ഇപ്പോൾ മാക്സ് മൊറാണ്ടോയുമായി വിവാഹനിശ്ചയം കഴിഞ്ഞ മൈലി, പഴയ പ്രണയങ്ങളെ വളരെ പോസിറ്റീവായാണ് കാണുന്നത്. "നിിക്കിനെ എനിക്ക് ഇപ്പോഴും ഇഷ്ടമാണ്. അദ്ദേഹം ഇപ്പോൾ വിവാഹിതനാണ്, കുട്ടികളുണ്ട്. നമ്മളെല്ലാം ജീവിതത്തിൽ മുന്നോട്ട് പോയിക്കഴിഞ്ഞു. ലോകത്ത് എല്ലാം ശുഭകരമായി നടക്കുന്നു," മൈലി പറഞ്ഞു. 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam