‘ധുരന്ധർ 2’യിൽ മേക്കിങ് പിഴവ്? കണ്ണാടിയിൽ ക്യാമറ കുടുങ്ങിയെന്ന് സോഷ്യൽ മീഡിയ

MARCH 23, 2026, 12:16 AM

ധുരന്ധർ 2: ദ റിവഞ്ച് മികച്ച മേക്കിങ് ക്വാളിറ്റിക്കായി പ്രശംസകൾ നേടുന്നതിനിടെ, ചിത്രത്തിൽ ഒരു പിഴവ് കണ്ടെത്തിയെന്ന ആരോപണവുമായി സോഷ്യൽ മീഡിയ. ആദിത്യ ധർ സംവിധാനം ചെയ്ത ചിത്രത്തിലെ ഒരു ആക്ഷൻ സീനിലാണ് ഈ പിഴവ് ശ്രദ്ധയിൽപ്പെട്ടത്. 

രൺവീർ സിംഗ് അവതരിപ്പിക്കുന്ന ഹംസയും ഉദയ്ബിർ സന്ധുവിന്റെ കഥാപാത്രവുമായുള്ള ബാത്ത്‌റൂം ഫൈറ്റിനിടെ കണ്ണാടിയിൽ ക്യാമറയും ഛായാഗ്രാഹകനും പ്രതിഫലിക്കുന്നതായാണ് പ്രചരിക്കുന്ന ദൃശ്യങ്ങൾ.

ഈ രംഗത്തിന്റെ സ്ക്രീൻഷോട്ടുകൾ സോഷ്യൽ മീഡിയയിൽ വൈറലായതോടെ, ‘പീക്ക് ഡീറ്റൈലിങ്’ എന്ന വാക്ക് തന്നെ ട്രോളുകൾക്കായി ഉപയോഗിക്കപ്പെടുകയാണ്. ചിത്രത്തിന്റെ സൂക്ഷ്മതയെ പ്രശംസിച്ചിരുന്നവരാണ് ഇപ്പോൾ ഈ പിഴവ് ചൂണ്ടിക്കാട്ടുന്നത്.

vachakam
vachakam
vachakam

അതേസമയം, ഇത് ചെറിയൊരു ശ്രദ്ധക്കുറവാണെന്നും സിനിമയുടെ മൊത്തത്തിലുള്ള അനുഭവത്തെ ബാധിക്കില്ലെന്നും പറഞ്ഞ് സംവിധായകനെ പിന്തുണയ്ക്കുന്നവരും രംഗത്തുണ്ട്. ചിലർ ഈ ദൃശ്യങ്ങൾ എഐ ഉപയോഗിച്ച് നിർമ്മിച്ചതാകാമെന്ന സംശയവും ഉന്നയിക്കുന്നു.

അതേസമയം മൂന്ന് ദിവസത്തിനുള്ളിൽ തന്നെ 500 കോടി രൂപയ്ക്ക് മുകളിൽ ആഗോള കളക്ഷൻ നേടിയ ചിത്രം വൻ വിജയത്തിലേക്ക് മുന്നേറുന്നതിനിടെയാണ് ഈ വിവാദം ഉയരുന്നത്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam