‘ഭരതനാട്യത്തെ കളിയാക്കുന്നു’; അനന്യ പാണ്ഡേയ്ക്ക് നേരെ ട്രോൾ മഴ

MAY 25, 2026, 1:12 AM

കൊച്ചി: അനന്യ പാണ്ഡേ നായികയായ ചാന്ദ് മേരാ ദിൽ എന്ന ചിത്രത്തിലെ ഒരു രംഗമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയാകുന്നത്. ചിത്രത്തിൽ അനന്യ ഭരതനാട്യം അവതരിപ്പിക്കുന്ന രംഗം വൈറലായതോടെ നടിക്കെതിരെ വ്യാപക ട്രോളുകളും വിമർശനങ്ങളും ഉയരുകയാണ്.

വൈറലായ രംഗത്തിൽ ഭരതനാട്യ നർത്തകിയുടെ വേഷത്തിലെത്തുന്ന അനന്യയുടെ ചുവടുകൾ വികലമാണെന്നും, നൂറ്റാണ്ടുകളുടെ പാരമ്പര്യമുള്ള ഭരതനാട്യം പോലുള്ള കലാരൂപത്തെ പരിഹസിക്കുന്ന തരത്തിലാണ് രംഗം ചിത്രീകരിച്ചതെന്നുമാണ് സോഷ്യൽ മീഡിയയിലെ വിമർശനം.

“ഭരതനാട്യം 2000 വർഷത്തെ ചരിത്രത്തെ അതിജീവിച്ച കലാരൂപമാണ്. അത് നശിപ്പിക്കാൻ വേണ്ടിയല്ല ഇത്രയും കാലം നിലനിന്നത്. നിങ്ങൾ റാംപുകളിൽ മാത്രം ഒതുങ്ങൂ, ഈ പവിത്രമായ കലയെ കഠിനപരിശീലനം നടത്തുന്നവർക്കായി വിട്ടുകൊടുക്കൂ,” എന്നായിരുന്നു ഒരു സോഷ്യൽ മീഡിയ ഉപയോക്താവിന്റെ പ്രതികരണം.

vachakam
vachakam
vachakam

അനന്യയുടെ അഭിനയ മികവിനേയും നിരവധി പേർ ചോദ്യം ചെയ്യുന്നുണ്ട്. ഇതിന് മുമ്പും സമാന രീതിയിൽ പരം സുന്ദരി എന്ന ചിത്രവും ട്രോളുകൾക്ക് ഇരയായിരുന്നു. ജാൻവി കപൂർ മലയാളി കഥാപാത്രത്തെ അവതരിപ്പിച്ച ചിത്രം മലയാള ഭാഷയെയും കേരളീയ സംസ്കാരത്തെയും തെറ്റായി അവതരിപ്പിച്ചുവെന്ന വിമർശനം നേരിട്ടിരുന്നു.

വിവേക് സോണി സംവിധാനം ചെയ്ത ‘ചാന്ദ് മേരാ ദിൽ’ മെയ് 22നാണ് തിയേറ്ററുകളിലെത്തിയത്. ലക്ഷ്യ ആണ് ചിത്രത്തിലെ നായകൻ. ധർമ്മ പ്രൊഡക്ഷൻസ് ബാനറിൽ കരൺ ജോഹർ, അദാർ പൂനാവാല, അപൂർവ മേത്ത, സോമൻ മിശ്ര, മരീഷ്കെ ഡിസൂസ എന്നിവർ ചേർന്നാണ് ചിത്രം നിർമിച്ചിരിക്കുന്നത്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam