യൂട്യൂബ്, ടെലിവിഷന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട ദമ്പതികളായ ജീവ ജോസഫും അപര്‍ണ്ണ തോമസും തമ്മിലുള്ള 11 വര്‍ഷം നീണ്ട ദാമ്പത്യബന്ധം അവസാനിച്ചു എന്ന വാര്‍ത്തയില്‍ കൂടുതല്‍ വ്യക്തത വരുത്തി അപര്‍ണ്ണ തോമസ് രംഗത്തെത്തി. ജീവ പങ്കുവെച്ച വൈകാരികമായ ഇന്‍സ്റ്റാഗ്രാം പോസ്റ്റിന് തൊട്ടുപിന്നാലെയാണ് തങ്ങളുടെ വേര്‍പിരിയലിനെക്കുറിച്ച് ഇന്‍സ്റ്റാഗ്രാം സ്റ്റോറിയിലൂടെ അപര്‍ണ്ണ മനസ്സ് തുറന്നത്.
ഈ തീരുമാനം ഒട്ടും എളുപ്പമായിരുന്നില്ലെങ്കിലും തനിക്കിപ്പോള്‍ ഏറെ മനസ്സമാധാനവും സന്തോഷവും തോന്നുന്നുണ്ടെന്ന് അപര്‍ണ്ണ കുറിച്ചു. ഒരു ഘട്ടത്തിനു ശേഷം ബന്ധം മുന്നോട്ട് കൊണ്ടുപോകാന്‍ സാധിച്ചില്ലെന്നും സത്യസന്ധമായി പറഞ്ഞാല്‍ ഇനി തുടര്‍ന്നുപോകാന്‍ തനിക്ക് ആഗ്രഹമില്ലായിരുന്നുവെന്നും അവര്‍ പ്രസ്താവനയിലൂടെ വ്യക്തമാക്കി. ഏറെക്കാലമായി അനുഭവപ്പെടാതിരുന്ന സമാധാനവും സുരക്ഷിതത്വവും ഇപ്പോള്‍ ജീവിതത്തില്‍ തിരിച്ചുകിട്ടിയതായും പൂര്‍ണ്ണഹൃദയത്തോടെ അപര്‍ണ്ണ പറയുന്നു.
വേര്‍പിരിയലിലേക്ക് നയിച്ച കാരണങ്ങള്‍ തികച്ചും വ്യക്തിപരമായതിനാല്‍ അതിനെക്കുറിച്ച് വിശദീകരിക്കാനോ കൂടുതല്‍ തുറന്നുപറയാനോ ആഗ്രഹിക്കുന്നില്ലെന്നും താരം കൂട്ടിച്ചേര്‍ത്തു. ഇനി സമാധാനത്തോടെ മുന്നോട്ട് ജീവിക്കേണ്ടതുണ്ടെന്നും അതിനാല്‍ തങ്ങളുടെ സ്വകാര്യതയെ മാനിക്കണമെന്നുമാണ് അപര്‍ണ്ണ ആരാധകരോടും സോഷ്യല്‍ മീഡിയയോടും അഭ്യര്‍ത്ഥിക്കുന്നത്.
ദമ്പതികള്‍ രണ്ടുപേരും ഔദ്യോഗിക പ്രസ്താവനകള്‍ പുറത്തുവിട്ടതോടെ മാസങ്ങളായി പ്രചരിച്ചിരുന്ന അഭ്യൂഹങ്ങള്‍ക്കാണ് അവസാനമായിരിക്കുന്നത്. പ്രിയപ്പെട്ട താരങ്ങളുടെ ഈ തീരുമാനത്തില്‍ വിഷമമുണ്ടെങ്കിലും, പരസ്പരം പൊരുത്തപ്പെട്ടുപോകാന്‍ സാധിക്കാത്ത സാഹചര്യത്തില്‍ രണ്ടുപേരും എടുത്ത ഈ പക്വതയുള്ള തീരുമാനത്തെ പിന്തുണയ്ക്കുകയാണ് ആരാധക ലോകം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
