അന്തരിച്ച നടന്‍ ജീൻ ഹാക്ക്മാന്റെ വിൽപത്രം പുറത്ത്; ചില്ലികാശ് മക്കള്‍ക്ക് കിട്ടില്ല !

MARCH 15, 2025, 9:21 AM

ന്യൂ മെക്സിക്കോ: രണ്ടുതവണ ഓസ്കാർ ജേതാവായ നടൻ ജീൻ ഹാക്ക്മാനും ഭാര്യ ബെറ്റ്സി അരകാവയും 2025 ഫെബ്രുവരി 26 നാണ്  മരിച്ച നിലയിൽ കണ്ടെത്തിയത്. അവരുടെ മരണകാരണത്തെക്കുറിച്ച് അന്വേഷണം പുരോഗമിക്കവെ ഹാക്ക്മാന്റെ വിൽപത്രം പുറത്തുവിട്ടിരിക്കുകയാണ്. 

ഹോളിവുഡ് താരം തന്റെ എല്ലാ സ്വത്തുക്കളും ഭാര്യയുടെ പേരിലാണ് എഴുതിവച്ചിരിക്കുന്നതെന്ന്  ടിഎംസെഡ് റിപ്പോർട്ട് ചെയ്യുന്നു. ജീൻ ഹാക്ക്മാൻ 1991 ലാണ്  ബെറ്റ്സി അരകാവയെ വിവാഹം കഴിച്ചത്.  എന്നാൽ ഇരുവരും ഒരേ സമയം മരിച്ചതിനാൽ, ഹാക്ക്മാന്റെ 80 മില്യൺ ഡോളർ ആസ്തിക്ക് എന്ത് സംഭവിക്കും എന്നതാണ് ഇപ്പോൾ ചോദ്യം.

രണ്ട് തവണ അക്കാദമി അവാർഡ് ജേതാവ് നടന് ബെറ്റ്സി അരകാവയെ വിവാഹം കഴിക്കും മുന്‍പ് തന്നെ  മൂന്ന് മക്കളുണ്ട്. എന്നാല്‍ മകൻ ക്രിസ്റ്റഫറിനും പെൺമക്കളായ ലെസ്ലിക്കും എലിസബത്തിനും ഒരു ചില്ലിക്കാശ് പോലും ജീൻ ഹാക്ക്മാന്‍റെ വില്‍പ്പത്രത്തില്‍ ഇല്ല. 

vachakam
vachakam
vachakam

അതേ സമയം ജീനിന്‍റെ സ്വത്ത് എല്ലാം ലഭിച്ച ബെറ്റ്സിക്കും സ്വന്തം വിൽപത്രം ഉണ്ടാക്കിയിരുന്നു. താന്‍ ആദ്യം മരിക്കുകയാണെങ്കില്‍ തന്‍റെ പേരില്‍ ഉള്ള സ്വത്തുക്കള്‍ എല്ലാം ജീനിന് വിട്ടുകൊടുക്കണമെന്നും, അല്ലെങ്കില്‍ ഇരുവരും ഒന്നിച്ച് മരിക്കുകയോ 90 ദിവസത്തിനുള്ളിൽ മരിക്കുകയോ ചെയ്താന്‍ അത് "ഒരേസമയമുള്ള മരണമായി" ആയി കണക്കാക്കി.  തന്റെ മുഴുവൻ സ്വത്തും ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് നൽകുമെന്ന് അവരുടെ വിൽപത്രത്തിൽ പറഞ്ഞിരിക്കുന്നത്.

ഇത് പ്രകാരം 80 മില്യൺ ഡോളറിന്‍റെ ജീന്‍റെ സമ്പത്ത് മക്കള്‍ക്ക് ലഭിക്കില്ലെന്ന് ഏതാണ്ട് ഉറപ്പായി എന്നാണ് വിവരം. അതേ സമയം ജീൻ ഹാക്ക്മാനെയും ഭാര്യ ബെറ്റ്സിയുടെയും മരണം സംഭവിച്ച് 9 ദിവസത്തോളം കഴിഞ്ഞാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത് എന്ന് സ്ഥിരീകരിക്കപ്പെട്ടിരുന്നു. 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam