നടൻ ബാലയും മുൻ ഭാര്യമാരും തമ്മിലുള്ള പ്രശ്നം പലപ്പോഴും സോഷ്യൽ മീഡിയയിൽ ചർച്ചയാകാറുണ്ട്. ഇപ്പോൾ എലിസബത്തും ബാലയും തമ്മിലുള്ള വാദപ്രതിവാദങ്ങളാണ് ഇരുവരുടെയും സോഷ്യൽമീഡിയ അക്കൗണ്ട് വഴി പുറത്ത് വരുന്നത്.
ഡോ. എലിസബത്തിനെതിരെ വെളിപ്പെടുത്തലുമായി നടന്റെ ഇപ്പോഴത്തെ ഭാര്യ കോകില രംഗത്തെത്തിയിരിക്കുകാണ്. എലിസബത്ത് രഹസ്യമായി ഒരു ഡോക്ടറെ റജിസ്റ്റർ വിവാഹം ചെയ്തിട്ടുണ്ടെന്നാണ് കോകില പറയുന്നത്. ബാലയിൽ നിന്ന് മറച്ചുവെച്ചായിരുന്നു വിവാഹമെന്നും കോകില ആരോപിച്ചു.
കോകിലയുടെ വാക്കുകൾ ഇങ്ങനെ
‘‘ചില വിഷയങ്ങൾ കാണുമ്പോൾ ഭയങ്കര വിഷമം തോനുന്നു. ഞാനും ഒരു പെണ്ണാണ്, എനിക്കും വേദനയുണ്ട്. നിങ്ങൾ എനിക്കൊപ്പം നിൽക്കുമെന്നാണ് എന്റെ പ്രതീക്ഷ. എലിസബത്ത് ചേച്ചിയോട് ആണ് എനിക്ക് പറയാനുള്ളത്. അൽപ്പം മുൻപാണ് അവരുടെ വിഡിയോ ഞാൻ കണ്ടത്. എന്നെ വെല്ലുവിളിച്ചത് പോലെയാണ് എനിക്ക് തോന്നിയത്. പെണ്ണായ നിങ്ങൾ പല തരത്തിലുള്ള ആരോപണങ്ങളാണ് വിഡിയോയിലൂടെ വെളിപ്പെടുത്തുന്നത്. മാമ ഒരിക്കലും എല്ലാം തുറന്ന് പറഞ്ഞിട്ടില്ല. അതൊക്കെ പറഞ്ഞാൽ നാണക്കേട് നിങ്ങൾക്കല്ല, ഞങ്ങൾക്കാണ്.
ഞാനിപ്പോൾ എന്റെ മാമയോടൊപ്പം വളരെ സന്തോഷത്തിലാണ് കഴിയുന്നത്. അതുപോലെ നിങ്ങളും റജിസ്‌റ്റർ വിവാഹം ചെയ്‌ത കാര്യം ഈ ജനങ്ങളോട് പറയണം. ഞങ്ങൾ പറ്റിക്കുന്നു, കുറ്റം പറയുന്നു എന്നല്ലെ പറയുന്നത്. പക്ഷേ നിങ്ങൾ അല്ലേ അവരെ ഒക്കെ പറ്റിക്കുന്നത്.
നിങ്ങളുടെ ഭർത്താവ് ഒരു ഡോക്‌ടർ അല്ലേ, അയാളെ പറ്റി ആദ്യം പറയൂ. അത് നിങ്ങൾ ആദ്യം പുറംലോകത്തോട് പറയൂ. നിങ്ങൾ സ്വന്തം ഭർത്താവിനൊപ്പം സന്തോഷമായി ഇരിക്കൂ. നിങ്ങൾ പോയതല്ലേ, ഇപ്പൊ ഒന്നര വർഷം കഴിഞ്ഞ് വന്ന് സംസാരിക്കുന്നത് എന്തിനാണ്? മുൻപ് തന്നെ ഇതൊക്കെ പറയണമെന്ന് ഞാൻ ആവശ്യപ്പെട്ടതാണ്, എന്നാൽ മാമയാണ് തടഞ്ഞത്. വേണ്ട, പോട്ടെ പാവമാണ് നന്നായിരിക്കട്ടെ എന്നാണ് അദ്ദേഹം പറഞ്ഞത്.
എന്നാൽ നിങ്ങൾ എത്ര തരംതാഴ്ന്ന രീതിയിലാണ് പ്രതികരിച്ചത്. എങ്ങനെയാണ് നിങ്ങൾക്ക് ഇങ്ങനെ പറയാൻ കഴിയുന്നതെന്ന് എനിക്കറിയില്ല. നിങ്ങൾ കഴിഞ്ഞ 15 വർഷമായി മരുന്ന് കുടിക്കുന്ന ആളല്ലേ, എല്ലാവരും അറിയട്ടെ. എല്ലാവരും നിങ്ങൾ ഒരു ഡോക്‌ടർ അല്ലേ, പാവമാണ്, നന്നായി ഇരിക്കുന്നു എന്നാണ് വിചാരിക്കുന്നത്. എന്നാൽ അവരുടെ ഉള്ളിലെന്താണെന്ന് ആർക്കും അറിയില്ലല്ലോ?
ഇതൊക്കെ കാണുമ്പോൾ ഭയങ്കര കഷ്‌ടം തോന്നുന്നു. ദയവ് ചെയ്ത് ഞങ്ങളെ ജീവിക്കാൻ അനുവദിക്കൂ. ഇല്ലെങ്കിൽ നിങ്ങൾക്ക് ഇഷ്‌ടമുള്ളത് ചെയ്യൂ, ഞങ്ങളും ചെയ്യാം. എല്ലാത്തിനും ഞങ്ങളുടെ കയ്യിൽ തെളിവുകളുണ്ടെന്നാണ് കോകില പറയുന്നത് ‘‘.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്