കരൂർ ദുരന്തം: നടൻ വിജയിനെ വീണ്ടും ചോദ്യം ചെയ്യാൻ സിബിഐ സമൻസ്

MARCH 9, 2026, 4:54 AM

ചെന്നൈ: കരൂർ ദുരന്തവുമായി ബന്ധപ്പെട്ട കേസിൽ നടനും രാഷ്ട്രീയ നേതാവുമായ വിജയിനെ വീണ്ടും ചോദ്യം ചെയ്യാൻ സിബിഐ സമൻസ് അയച്ചു. മാർച്ച് 10ന് നേരിട്ട് ഹാജരാകണമെന്ന് ആവശ്യപ്പെട്ടാണ് സമൻസ് നൽകിയിരിക്കുന്നത്. ദുരന്തത്തിലേക്ക് നയിച്ച സാഹചര്യങ്ങളെക്കുറിച്ച് വിശദമായ അന്വേഷണം തുടരുകയാണ്.

നിശ്ചയിച്ച സമയത്തേക്കാൾ ഏഴ് മണിക്കൂർ വൈകിയാണ് വിജയ് കരൂരിലെ പരിപാടിയിലേക്ക് എത്തിയതെന്നാണ് അന്വേഷണത്തിൽ കണ്ടെത്തിയത്. ഇതോടെ സ്ഥലത്ത് വലിയ തിരക്കും ആൾക്കൂട്ടവും ഉണ്ടായി. ഇത്തരത്തിലുള്ള സാഹചര്യം ഉണ്ടായിട്ടും അവിടെ പ്രസംഗം തുടരാൻ എന്തുകൊണ്ടാണ് തീരുമാനിച്ചതെന്ന കാര്യവും അന്വേഷണസംഘം ചോദിച്ചിട്ടുണ്ട്.

പാർട്ടി അധ്യക്ഷൻ എന്ന നിലയിലും സിനിമാതാരം എന്ന നിലയിലും സംഭവത്തെ നിയന്ത്രിക്കാൻ എന്ത് നടപടികളാണ് സ്വീകരിച്ചതെന്നതും അന്വേഷിക്കുന്നു. സംഭവത്തിന് ശേഷം അടിയന്തരമായി ചെന്നൈയിലേക്ക് മടങ്ങിയത് എന്തുകൊണ്ടാണെന്ന കാര്യവും പരിശോധിക്കുന്നു.

vachakam
vachakam
vachakam

കരൂർ ദുരന്തം നടന്ന ദിവസം ക്രമസമാധാന ചുമതലയിലുണ്ടായിരുന്ന ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ മൊഴി അന്വേഷണസംഘം നേരത്തെ തന്നെ രേഖപ്പെടുത്തിയിട്ടുണ്ട്. ഇതിനിടെ വിജയിനെ ചോദ്യം ചെയ്യാനുള്ള തീരുമാനത്തിനെതിരെ തമിഴ്നാട് രാഷ്ട്രീയ രംഗത്ത് വിമർശനങ്ങളും സമ്മർദ്ദ തന്ത്രമാണെന്ന ആരോപണങ്ങളും ഉയർന്നിട്ടുണ്ട്.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam