ഡേറ്റിംഗ് ആപ്പുകളെയും അവ ഉപയോഗിക്കുന്ന ആളുകളെയും വിമർശിച്ച് നടി കങ്കണ റണാവത്ത്. അത്തരം പ്ലാറ്റ്‌ഫോമുകളിൽ പങ്കാളിയെ തിരയുന്നത് നിന്ദ്യമായ കാര്യമാണെന്ന് കങ്കണ പറഞ്ഞു.
ഡേറ്റിംഗ് ആപ്പുകളിൽ കയറാൻ താൻ ഒരിക്കലും ആഗ്രഹിച്ചിരുന്നില്ല. എല്ലാ പുരുഷന്മാർക്കും സ്ത്രീകൾക്കും ആവശ്യങ്ങളുണ്ട്. എന്നാൽ അവ എങ്ങനെ പരിഹരിക്കും എന്നതാണ് ചോദ്യം. ഡേറ്റിംഗ് എന്ന പേരിൽ ആരെയെങ്കിലും തേടി എല്ലാ ദിവസവും രാത്രി വീട് വിട്ട് ഇറങ്ങിപ്പോകുന്ന ഭയാനകമായ സാഹചര്യമാണ് ഇന്ന് നിലനിൽക്കുന്നതെന്നും ഹൗട്ടർഫ്ലൈയ്ക്ക് നൽകിയ അഭിമുഖത്തിൽ കങ്കണ വ്യക്തമാക്കി.
സാധാരണക്കാരായ മിക്ക ആളുകളും ഡേറ്റിംഗ് ആപ്പുകളിൽ ആയിരിക്കാൻ ആഗ്രഹിക്കില്ലെന്ന് കങ്കണ പറഞ്ഞു. ആത്മവിശ്വാസം ഇല്ലാത്ത, ജീവിതത്തിൽ പരാജിതരാണെന്ന് സ്വയം ചിന്തിക്കുന്ന ആളുകളെയാണ് ഇത്തരം പ്ലാറ്റ്‌ഫോമുകൾ ആകർഷിക്കുന്നത്.
ഇത്തരം ആപ്പുകൾ ഉപയോഗിക്കുന്ന ആളുകളുമായി ഇടപഴകുന്നത് സങ്കൽപ്പിക്കാൻ പോലും കഴിയില്ല. ജോലിസ്ഥലങ്ങൾ, കോളേജുകൾ, അല്ലെങ്കിൽ കുടുംബം അന്വേഷിച്ച് കണ്ടെത്തുന്നവർ പോലെയുള്ള പരമ്പരാഗത രീതികളിലൂടെ വിവാഹ ബന്ധങ്ങൾ തേടുന്നതാണ് നല്ലതെന്നും കങ്കണ പറഞ്ഞു.
ഭാര്യയോട് വിശ്വസ്തത പുലർത്താനുള്ള പുരുഷന്റെ പ്രതിജ്ഞയുടെ പ്രധാന ഭാഗമാണ് വിവാഹമെന്ന് കങ്കണ അഭിപ്രായപ്പെട്ടു. ലിവ്-ഇൻ ബന്ധങ്ങളുടെ വർദ്ധിച്ചുവരുന്ന പ്രവണതയെയും താരം വിമർശിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്