കമല്‍ ഹാസനാണ് താന്‍ ഒരു നടന്‍ ആകാന്‍ കാരണമെന്ന് ആസിഫ് അലി. ഹിന്ദുസ്ഥാന്‍ ടൈംസിന് നല്‍കിയ അഭിമുഖത്തിലാണ് ആസിഫ് അലി ഇതേ കുറിച്ച് സംസാരിച്ചത്. താന്‍ ചെറുപ്പം മുതലെ സിനിമ കാണാറുള്ള വ്യക്തിയാണെന്നും മോഹന്‍ലാല്‍ ആരാധകനാണെന്നും ആസിഫ് അലി പറഞ്ഞു. അതോടൊപ്പം കമല്‍ ഹാസന്റെ ചിത്രങ്ങളും കണ്ടിരുന്നെന്നും അങ്ങനെയാണ് തനിക്ക് നടനാവാനുള്ള ആഗ്രഹം ഉണ്ടായതെന്നും ആസിഫ് വ്യക്തമാക്കി.
'അതിന് കാരണം എന്റെ അച്ഛനാണ്. അച്ഛന്‍ വലിയ സിനിമ ആരാധകനും മോഹന്‍ലാല്‍ ഫാനുമാണ്. എല്ലാ റിലീസുകളും ഞങ്ങള്‍ കുടുംബ സമേതം പോയി കാണുമായിരുന്നു. അതുകൊണ്ട് തന്നെ വളരെ ചെറുപ്രായത്തില്‍ തന്നെ എനിക്ക് സിനിമയോട് ആരാധന തോന്നിയിരുന്നു. പിന്നെ ഞാന്‍ ഒരു മോഹന്‍ലാല്‍ ഫാന്‍ ആണ്. കമല്‍ ഹാസന്‍ ചിത്രങ്ങളും ഞാന്‍ കാണുമായിരുന്നു. ഞാന്‍ നടനാവാന്‍ കാരണം തന്നെ അദ്ദേഹമാണ്.
അദ്ദേഹം കഥാപാത്രങ്ങളെ തിരഞ്ഞെടുക്കുന്നതും എല്ലാം എനിക്ക് വലിയ കിക്ക് തന്നിരുന്നു. അദ്ദേഹത്തെ പോലെ പല വ്യക്തികളായി എനിക്കും ജീവിക്കണമായിരുന്നു. നിങ്ങള്‍ ഒരു കമല്‍ ഹാസന്‍ ചിത്രം കണ്ടാല്‍ പിന്നെ അടുത്ത കമല്‍ ഹാസന്‍ ചിത്രത്തില്‍ അതേ ആളെ നിങ്ങള്‍ക്ക് കാണാന്‍ സാധിക്കില്ല. അത് എന്നെ ആവേശഭരിതനാക്കി. എനിക്ക് അത് ചെയ്യണമായിരുന്നു. വ്യത്യസ്ത വ്യക്തിത്വങ്ങളായും വ്യത്യസ്ത ജീവിത ശൈലികളും എനിക്ക് അനുഭവിക്കണമായിരുന്നു', ആസിഫ് അലി പറഞ്ഞു.
'പിന്നെ തീര്‍ച്ചയായും എനിക്ക് സൂപ്പര്‍ സ്റ്റാര്‍ പദവിയും ആരാധകരും വേണമായിരുന്നു. പക്ഷെ ഞാന്‍ ആദ്യമായി ശ്യാമ പ്രസാദിന്റെ ഋതു ചെയ്തപ്പോള്‍ അദ്ദേഹം എന്റെ ചിന്താഗതിയെ തന്നെ മാറ്റി മറച്ചു. അദ്ദേഹം എനിക്ക് സിനിമയുടെ വ്യത്യസ്ത തലങ്ങള്‍ കാണിച്ചു തന്നു. ഒരു സിനിമയില്‍ നിന്ന് വ്യത്യസ്ത തരത്തില്‍ ആനന്ദം കണ്ടെത്തുന്നത് എങ്ങനെയാണെന്ന് അദ്ദേഹം കാണിച്ചു തന്നു', എന്നും ആസിഫ് അഭിപ്രായപ്പെട്ടു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്