ഭാ​ഗ്യരാജിന്റെ അവസാന ആ​ഗ്രഹം സഫലം, കണ്ണുകൾ ദാനം ചെയ്തു

JUNE 28, 2026, 11:09 PM

തെന്നിന്ത്യൻ സിനിമാസ്വാദകരെ ഒന്നടങ്കം കണ്ണീരിലാഴ്ത്തിയ വിയോ​ഗമായിരുന്നു നടനും സംവിധായകനുമായ ഭാ​ഗ്യരാജിന്റെ വിയോ​ഗം. അദ്ദേഹത്തെ അവസാനമായി ഒരുനോക്ക് കാണാനായി ഒട്ടനവധി പേരാണ് വസതയിൽ എത്തിച്ചേർന്നിരുന്നത്.

മലയാളത്തിൽ നിന്നും മമ്മൂട്ടി, ദിലീപ്, ജയറാം തുടങ്ങിയവരും എത്തിച്ചേർന്നിരുന്നു. ഇപ്പോഴിതാ ഭാഗ്യരാജിന്റെ അവസാനത്തെ ആഗ്രഹമെന്നോണം അദ്ദേഹത്തിന്റെ കണ്ണുകൾ ദാനം ചെയ്തെന്ന വാർത്തകളും പുറത്തുവരികയാണ്.

ഏറെ നാളുകൾക്ക് മുൻപ് തന്നെ താൻ മരിക്കുമ്പോൾ കണ്ണുകൾ ദാനം ചെയ്യണമെന്ന് ഭാ​ഗ്യരാജ് പറഞ്ഞിരുന്നു. നടന്റെ മരണത്തിനു പിന്നാലെ കുടുംബം ഒരു നേത്രാശുപത്രിയെ വിവരം അറിയിച്ച് നേത്രദാനം നടത്തിയെന്ന് തമിഴ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

vachakam
vachakam
vachakam

ഡോക്ടർമാരുടെ ഒരു സംഘം അദ്ദേഹത്തിന്റെ വസതിയിലെത്തി കോർണിയ ദാനം ചെയ്യുന്ന നടപടിക്രമങ്ങൾ പൂർത്തിയാക്കുകയായിരുന്നുവെന്നാണ് വിവരം. 

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam