തെലുങ്ക് സിനിമാ സൂപ്പർ താരമാണ് നന്ദമൂരി ബാലകൃഷ്ണ എന്ന ബാലയ്യ. ആരാധകരുടെ പ്രിയ താരമാണെങ്കിലും പൊതുവേദികളില്‍ അപമര്യാദയോടെ പെരുമാറുന്നതും സംസാരിക്കുന്നതും ബാലകൃഷ്ണയുടെ പതിവ് രീതിയാണ്.
എന്തൊക്കെ പ്രശ്നങ്ങൾ ഉണ്ടായാലും താരത്തെ നിയന്ത്രിക്കാൻ തെലുങ്ക് സിനിമാ ലോകത്ത് മിക്കവരും മുതിരില്ല. രാഷ്ട്രീയത്തിലും സിനിമാ രംഗത്തും വലിയ സ്വാധീനം ബാലകൃഷ്ണയ്ക്കുണ്ട്.
ഇപ്പോഴിതാ സ്വന്തം കുടുംബാംഗമായ ജൂനിയർ എൻടി ആറിനെ തള്ളിപ്പറഞ്ഞിരിക്കുകയാണ് ബാലകൃഷ്ണ. ഐഫ അവാർഡ് വേദിയിലാണ് ജൂനിയർ എൻടി ആറിനെ അവഗണിച്ച് ബാലകൃഷ്ണ സംസാരിച്ചത്. തന്റെ താര കുടുംബത്തിലെ അടുത്ത തലമുറയെക്കുറിച്ച് സംസാരിക്കുകയായിരുന്നു നടൻ. പിന്മുറക്കാരായി എന്റെ മകനും കൊച്ചുമകനുമുണ്ട്. പിന്നെ ആരാണുള്ളത് എന്നാണ് ബാലകൃഷ്ണ ചോദിച്ചത്.
ബാലകൃഷ്ണയുടെ സഹോദരൻ നന്ദമൂരി ഹരികൃഷ്ണയുടെ മകനാണ് ജൂനിയർ എൻടിആർ. മുത്തച്ഛൻ എൻടി രാമറാവുവിന്റെ യഥാർത്ഥ പിന്മുറക്കാരനെന്ന് ആരാധകർ വാഴ്ത്തുന്ന താരം. എന്നാല്‍ ബാലകൃഷ്ണ നടനെ മനപ്പൂർവം അവഗണിച്ചെന്ന് ആരാധകർ പറയുന്നു. സോഷ്യല്‍ മീഡിയയില്‍ കടുത്ത വിമർശനം ബാലകൃഷ്ണയ്ക്ക് നേരെ വരുന്നുണ്ട്.
ബാലകൃഷ്ണ ജൂനിയർ എൻടിആറിന്റെ പേര് ഒഴിവാക്കിയതിന് പിന്നില്‍ മറ്റ് ചില കാരണങ്ങളുണ്ടെന്നും വാദമുണ്ട്. ജൂനിയർ എൻടിആറിനെ അംഗീകരിക്കാൻ ബാലകൃഷ്ണയും കുടുംബവും എപ്പോഴും മടിച്ചിട്ടുണ്ട്. നന്ദമൂരി ഹരികൃഷ്ണയ്ക്ക് തന്റെ രണ്ടാം ഭാര്യ ശാലിനി നന്ദമൂരിയില്‍ ജനിച്ച മകനാണ് നന്ദമൂരി താരക രാമ റാവു എന്ന ജൂനിയർ എൻടിആർ. ആദ്യ ഭാര്യയില്‍ ഇദ്ദേഹത്തിന് വേറെ മക്കളുണ്ട്. താര കുടുംബത്തില്‍ ഡാൻസ് പഠിപ്പിക്കാനെത്തിയ ശാലിനിയുമായി ഹരികൃഷ്ണ പ്രണയത്തിലായെന്നാണ് പുറത്ത് വന്ന വിവരം.
ശാലിനി ഇദ്ദേഹത്തിന്റെ ഭാര്യയായി എൻടിആർ കുടുംബത്തിലല്ല ജീവിച്ചത്. മകനും അമ്മയും മറ്റൊരു വീട്ടിലായിരുന്നു. എന്നാല്‍ താര കുടുംബത്തിന്റെ പിന്മുറക്കാരനായി പിന്നീട് വളർന്ന് വന്നത് ജൂനിയർ എൻടിആറാണ്. ഇത് ബാലകൃഷ്ണയ്ക്കും കുടുംബത്തിനും ഉള്‍ക്കൊള്ളാൻ കഴിയുന്നില്ലെന്നും റിപ്പോർട്ടുകളുണ്ട്. എന്നാല്‍ തടുത്ത് നിർത്താൻ പറ്റാത്ത ജനസ്വാധീനവും താരമൂല്യവും ജൂനിയർ എൻടിആറിന് ഇന്നുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്